Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ഫിലഡല്‍ഫിയ ഈഗിള്‍സ് ചരിത്ര വിജയം നേടി

February 7, 2018 , സുമോദ് നെല്ലിക്കാല

2-4 eagles win_1517801134324.jpg_33122425_ver1.0_640_360ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ അഭിമാനമായ ഫിലഡല്‍ഫിയ ഈഗിള്‍സ് അന്‍പത്തി രണ്ടാമത് സൂപ്പര്‍ ബോള്‍ ചാമ്പ്യന്മാരായി ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചു.

നാഷണല്‍ ഫുട്ബോള്‍ ലീഗില്‍ മുന്‍പ് മൂന്നു തവണ ഫിലഡല്‍ഫിയ ഈഗിള്‍സ് ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും അന്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ ബോള്‍ രൂപീകരിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഈഗിള്‍സ് വിജയം കൈവരിക്കുന്നത്.

മുന്‍പ് അഞ്ചു തവണ സൂപ്പര്‍ ബോള്‍ ചാമ്പ്യന്മാരായിരുന്ന ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ടിനെയാണ് ഫിലഡല്‍ഫിയ ഈഗിള്‍സ് 41 33 ലീഡില്‍ തറ പറ്റിച്ചത്.

വിജയാഘോഷത്തിന്റെ ഭാഗമായി ഫിലഡല്‍ഫിയ സിറ്റിയില്‍ പരേഡ് നടത്തുമെന്ന് മേയര്‍ ജിം കെന്നി ട്വിറ്ററില്‍ കുറിച്ചു. വിജയാഘോഷം സമാധാനപരമാവണമെന്നു മേയര്‍ പത്രസമ്മേളനത്തില്‍കൂടി അറിയിച്ചിട്ടുണ്ട്. പരേഡ് നടക്കുന്ന ഭാഗങ്ങളില്‍ റോഡ് അടച്ചിടുന്നതിനാല്‍ ബസുകള്‍ മുടങ്ങുമെന്നും യാത്രക്കാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും സെപ്റ്റ അഥോറിറ്റി അറിയിച്ചു.

ഫിലഡല്‍ഫിയയിലെ വിവിധ മലയാളി സംഘടനകളും മീറ്റിംഗുകള്‍ സംഘടിപ്പിച്ചു ഫിലഡല്‍ഫിയ ഈഗിള്‍സിനെ അഭിനന്ദിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top