Flash News

ഫോമ സുവനീര്‍ 2018 അണിഞ്ഞൊരുങ്ങുന്നു; അച്ചന്‍കുഞ്ഞ് മാത്യു ചീഫ് എഡിറ്റര്‍, സജി കരിമ്പന്നൂര്‍ എഡിറ്റര്‍

February 7, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

a98c1565-71fd-43dc-af40-dda09f78b532ഷിക്കാഗോ: ഫോമയുടെ 2018-ലെ അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ഫോമാ സുവനീര്‍ 2018 ന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

2018 ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയിലെ ഷാംബര്‍ഗിലുള്ള റിനസന്‍സ് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷനില്‍ വച്ചായിരിക്കും സുവനീറിന്റെ പ്രകാശന കര്‍മ്മം. ശേഷിച്ച ചരിത്രം ഉള്ളംകൈയില്‍ സൂക്ഷിച്ചുവയ്ക്കാതെ അത് പുറംലോകത്തിനു നല്‍കുക എന്ന ധര്‍മ്മമാണ് ഈ സംരംഭത്തിനു പിന്നിലുളളത്. ഫോമാ അനുഭവങ്ങളുടെ നാള്‍വഴിയും ആരവവും ഇതില്‍ പ്രതിഫലിക്കും.

മലയാളം ഇംഗ്ലീഷ് ഭാഷകളോട് പ്രതിബദ്ധത പുലര്‍ത്തുന്ന ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, ഫോമാ നാള്‍വഴികള്‍, സമകാലിക പ്രസക്തിയുള്ള വൈജ്ഞാനിക വിഷയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു വിശേഷാല്‍ പ്രതിയായിട്ടായിരിക്കും സ്മരണിക പ്രസിദ്ധീകരിക്കുക. ഗൃഹാതുരങ്ങളുടെ നേര്‍ക്കാഴ്ചയായ നിറഭാവുകത്തോടെ സര്‍ഗശേഷിയേയും സാഹിത്യത്തേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ സംരംഭത്തിന് പ്രബുദ്ധരായ പ്രവാസി മലയാളികളെ കൂട്ടിന് ഒപ്പം ക്ഷണിക്കുകയാണ്.

ചിന്തയിലും കാഴ്ചപ്പാടിലും തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന സാമൂഹിക പ്രതിബദ്ധത കൈമുതലാക്കിയ ഷിക്കാഗോയില്‍ നിന്നുള്ള അച്ചന്‍കുഞ്ഞ് മാത്യു ചീഫ് എഡിറ്റര്‍, ഫോമാ മുന്‍ സുവനീര്‍ ചീഫ് എഡിറ്ററും പത്രപ്രവര്‍ത്തകനുമായ സജി കരിമ്പന്നൂര്‍ എഡിറ്റര്‍, ഫോമാ മുന്‍ പിആര്‍ഒയും സമൃദ്ധമായ നേതൃപാടവം കൈമുതലാക്കിയ ജോസ് ഏബ്രഹാം, ഫോമാ സണ്‍ഷൈന്‍ ആര്‍‌വി‌പിയും അറിയപ്പെടുന്ന സംഘാടകനുമായ ബിനു മാമ്പള്ളി, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാഞ്ച്), മുന്‍ പ്രസിഡന്‍റും നിലവില്‍ ട്രസ്റ്റി ബോര്‍ഡംഗവുമായ അലക്‌സ് മാത്യു, കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച് മുന്‍ പ്രസിഡന്‍റും ഫോമാ സണ്‍ഷൈന്‍ യൂത്ത് ഫെസ്റ്റ് കണ്‍വീനറുമായ ബിനു തോണിക്കടവില്‍, വിവിധ കര്‍മപരിപാടികളുടെ ആസൂത്രണം കൈമുതലാക്കി ഷിക്കാഗോ മുതല്‍ ഫ്‌ളോറിഡ വരെ പ്രവര്‍ത്തിച്ചുവരുന്ന റ്റാമ്പാ കെസിസിസിഎഫ് മുന്‍ സെക്രട്ടറി ഷിബു തണ്ടാച്ചേരില്‍ എന്നിവരെ സബ് എഡിറ്റര്‍മാരായും സുവനീര്‍ കമ്മിറ്റി ഫോമാ 2018 ഭാരവാഹികളെ നിയമിച്ചിരിക്കുന്നതായി ഫോമാ പ്രസിഡന്‍റ് ബെന്നി വച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്‍റ് ലാലി കളപുരയ്ക്കല്‍, ട്രഷറര്‍ ജോസി കുരിശുങ്കല്‍, ജോയിന്‍റ് സെക്രട്ടറി വിനോദ് കോണ്ടൂര്‍, ജോയിന്‍റ് ട്രഷറര്‍ ജോമോന്‍ കളപുരയ്ക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളികുളം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രസിദ്ധീകരണത്തിനുള്ള രചനകളും പരസ്യങ്ങളും അയയ്‌ക്കേണ്ട വിലാസം പത്രക്കുറിപ്പിലൂടെ അറിയിക്കുന്നതാണ്. കൂടാതെ, ഫോമയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.fomaa.net/ ലോ ഫോമാ നാഷണല്‍ കമ്മിറ്റി, സുവനീര്‍ എഡിറ്റര്‍ ബോര്‍ഡ് എന്നിവയുമായോ ബന്ധപ്പെടാവുന്നതുമാണ്.

fomaa logo - Copy

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top