Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

പോലീസ് നായയെ കടിച്ച പ്രതിയെ അറസ്റ്റു ചെയ്തു (കൗതുക വാര്‍ത്ത)

February 8, 2018 , ജോര്‍ജ് തുമ്പയില്‍

Manbitesdogന്യൂയോര്‍ക്ക്: മനുഷ്യനെ നായ കടിച്ചാല്‍ വാര്‍ത്തയല്ല, നായയെ മനുഷ്യന്‍ കടിച്ചാല്‍ വാര്‍ത്തയാണ്. സംഭവം യുഎസിലാണ്. നായയെ കടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടിച്ചത് വെറും നായയെ അല്ല, നല്ല ഒന്നാന്തരം പോലീസ് നായയെ തന്നെയായിരുന്നു, കടുവയെ പിടിച്ച കിടുവ എന്നതു പോലെ. അപ്പോള്‍ പിന്നെ നടപടി എടുത്തില്ലെങ്കിലേ അത്ഭുതമുള്ളു.

പൊലീസ് നായയെ കടിച്ച ന്യൂ ഹാംപ്‌ഷെയര്‍ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ബോസ്‌കാവെനിലാണ് സംഭവം. മറ്റൊരു കേസില്‍ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ തുണികള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഇയാള്‍ നായ അടുത്തെത്തിയപ്പോള്‍ തലയില്‍ കടിക്കുകയായിരുന്നു. ഇതോടെ അറസ്റ്റ് രണ്ടു കേസുകളിലായി.

അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന പഴഞ്ചൊല്ല് യാഥാര്‍ത്ഥ്യമായതുപോലെ ഗതി കെട്ടാല്‍ നായയെ കടിക്കുക മാത്രമല്ല, ചിലപ്പോള്‍ വകവരുത്താനും മടിക്കുമായിരുന്നില്ലെന്നു പ്രതി പറയുന്നു. കടിക്കാന്‍ നോക്കിയപ്പോള്‍ പോലീസ് നായ ആയിരുന്നോ, ജയിലില്‍ കിടക്കേണ്ടി വരുമോ എന്നു പോലും ചിന്തിച്ചില്ലത്രേ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top