Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

ഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റ ഇന്ത്യന്‍ യുവാവ് ആര്‍ടി‌എക്കെതിരെ കുപ്രചരണം നടത്തി; ദുബൈ കോടതി 87 ലക്ഷം രൂപ പിഴയും മൂന്നു മാസം ജയില്‍ ശിക്ഷയും വിധിച്ചു

February 9, 2018

image (1)ദുബൈ: ഡ്രൈവിംഗ് ടെസ്റ്റ് തോറ്റതിന് ആര്‍ടിഎയ്‌ക്കെതിരെ മോശം പ്രചാരണം നടത്തിയ യുവാവിന് കടുത്ത ശിക്ഷ. ഇമെയില്‍ വഴിയാണ് 25കാരനായ ഇന്ത്യന്‍ യുവാവ് ആര്‍ടിഎയ്‌ക്കെതിരെ മോശം പ്രചാരണം നടത്തിയത്. ഇയാള്‍ക്ക് 500,000 ദിര്‍ഹം(87 ലക്ഷം രൂപ) പിഴയും മൂന്ന് മാസം ജയില്‍ ശിക്ഷയും വിധിച്ചു.

‘ഡ്രൈവിംഗ് ടെസ്റ്റിന് വരുന്ന പാവങ്ങളെ മനഃപൂര്‍വ്വം തോല്‍പ്പിച്ച് പണം നഷ്ടപ്പെടുത്തുകയാണ്’ എന്നാണ് യുവാവ് ആരോപിച്ചത്. ഇത്തരത്തില്‍ മെയില്‍ വഴി പ്രചരിച്ച കാര്യം ആര്‍ടിഎ ദുബൈ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നതും പിന്നിട് കേസ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിക്കുകയും ചെയ്തത്.

ഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റതിന്റെ ദേഷ്യത്തിലാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ സ്വകാര്യ ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചതെന്ന് വ്യക്തമായി. സര്‍ക്കാര്‍ വകുപ്പിനെ കളിയാക്കിയതിനും മോശമായി ചിത്രീകരിച്ചതിനുമാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് മെയില്‍ അയച്ചത്. ഈ ഫോണും കോടതിയില്‍ ഹാജരാക്കി. സൈബര്‍ കുറ്റകൃത്യവും ഇയാള്‍ക്കെതിരെ ചുമത്തി. കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ ഇന്ത്യക്കാരന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നിലവിലുള്ള വിധിക്കെതിരെ 15 ദിവസത്തിനുള്ളില്‍ യുവാവിന് അപ്പീല്‍ കോടതിയെ സമീപിക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top