Flash News

ഫാ. ജോര്‍ജ് പനക്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം ഡാളസില്‍

February 9, 2018

Fr. George Panackal.V C.ഡാളസ് : ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘോഷകനുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം കൊപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തില്‍ (200 S. Heartz Rd, Coppel, TX 75019) ഫെബ്രുവരി 23, 24, 25 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും.

രോഗശാന്തി ശുശ്രൂഷ, ആന്തരിക സൗഖ്യ പ്രാര്‍ഥന, പരിശുദ്ധാത്മാഭിഷേക പ്രാര്‍ഥനാ ശുശ്രൂഷകളും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. നോമ്പുകാല ധ്യാനത്തിലേക്ക് വിശ്വാസികളേവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top