Flash News

‘മിസ്സ്‌ ഫൊക്കാന 2018’ സൗന്ദര്യ മത്സരം; വിജയികള്‍ക്ക് സാജ് എര്‍ത്ത് റിസോര്‍ട്ട് സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനം

February 9, 2018

Beauty P (4)

ന്യൂയോര്‍ക്ക്‌: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ & കസിനോയില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ലൈസി അലക്സ് (ചെയര്‍പെഴ്സണ്‍), ലത കറുകപ്പിള്ളില്‍, ഗ്രേസ് വെട്ടം (കോ ചെയര്‍) എന്നിവരും കമ്മിറ്റി അംഗങ്ങളായി ഷീല വര്‍ഗീസ്, ജെസ്സി കാനാട്ട്, സ്‌റ്റെഫനി ഓലിക്കല്‍, ലീന ആലപ്പാട്ട്, ജെസ്സി ആന്റോ, അനിത ജോര്‍ജ്, മാലിനി നായര്‍, ചിന്നമ്മ പാലാട്ടി, ഷീല ജോസഫ് എന്നിവരുമാണ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സാജ് എര്‍ത്ത് റിസോര്‍ട്ട് സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനമാണ് ലഭിക്കുന്നത്.

നോര്‍ത്ത് അമേരിക്കയില്‍ നിന്നും, കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളും, കലാസാംസ്കാരിക പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന പ്രൗഢഗംഭീരമായ സദസ്സില്‍ നടക്കുന്ന മലയാളി സൗന്ദര്യ റാണിമാരുടെ മത്സരം കൂടിയാണിത്. നിരവധി റൗണ്ട് മത്സരങ്ങള്‍ക്കു ശേഷമായിരിക്കും ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് സാജ് എര്‍ത്ത് റിസോര്‍ട്ട് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ‘മിസ് ഫൊക്കാന 2018’ ബ്യൂട്ടി പാജന്റിലേക്ക് മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും നിരവധി സുന്ദരിമാര്‍ മത്സരത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്ര-സാംസ്ക്കാരിക മേഖലകളിലെ പ്രശസ്ത വ്യക്തികളായിരിക്കും ഈ സൗന്ദര്യ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

15 വയസ്സിനും 26 വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. കൂടാതെ, ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തവരുമായിരിക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ഫൊക്കാന സംഘടിപ്പിച്ചിട്ടുള്ള സൗന്ദര്യ മത്സരങ്ങളെല്ലാം വന്‍ വിജയമായിട്ടുണ്ടെന്നും, ഈ വര്‍ഷത്തെ സൗന്ദര്യ മത്സരം ഒരു ചരിത്രസംഭവമായി മാറുമെന്നു പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, വിമെന്‍സ് ഫോറം ചെയര്‍പെഴ്സണ്‍ ലീല മാരേട്ട് എന്നിവര്‍ അറിയിച്ചു.

മിസ്സ് ഫൊക്കാന മത്സരങ്ങളുടെ വിശദവിവരങ്ങള്‍ അറിയുവാന്‍ താത്‌പര്യമുള്ളവര്‍ ചെയര്‍ പേഴ്സണ്‍ ലൈസി അലക്സ് (845 300 6339), കോ ചെയര്‍പെഴ്സണ്‍ ലത കറുകപ്പിള്ളില്‍ (845 553 5674) എന്നിവരുമായി ബന്ധപ്പെടുക.

fokanamanga2014@ gmail.com

ശ്രീകുമാര്‍ ഉണ്ണിത്താന്‍

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top