Flash News

യോഗ്യതാടിസ്ഥാനത്തിലുള്ള കുടിയേറ്റം: ട്രംപിനെ പിന്തുണച്ച് ഇന്ത്യന്‍ വംശജരുടെ പ്രകടനം

February 9, 2018 , പി.പി. ചെറിയാന്‍

_rallyവാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച യോഗ്യതാടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസിനു മുന്നില്‍ 800 ലധികം വരുന്ന ഇന്ത്യന്‍ വംശജര്‍ റാലി സംഘടിപ്പിച്ചു.

ട്രംപ് ലവ്‌സ് ഹിന്ദൂസ്, ട്രംപ് ലവ്‌സ് ഇന്ത്യ, ഇന്ത്യന്‍സ് ലവ് ട്രംപ് തുടങ്ങിയ മുദ്രവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ റാലിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി പിടിച്ചിരുന്നു. കാലിഫോര്‍ണിയ, ടെക്‌സസ്, നോര്‍ത്ത് കാരലൈന, സൗത്ത് കാരലൈന, ന്യൂജഴ്‌സി, ഇല്ലിനോയ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരാണ് റാലിയില്‍ പങ്കെടുത്തത്.

ട്രംപിന്റെ ഫാമിലി വിസ നിയന്ത്രണം കൂടുതല്‍ ഇന്ത്യന്‍ സ്കില്‍ഡ് വര്‍ക്കേഴ്‌സിന് അമേരിക്കയില്‍ വരുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് നാഷണല്‍ പോളസി ആന്റ് പൊളിറ്റിക്കല്‍ ഡയറക്ടര്‍ കൃഷ്ണ ബന്‍സാല്‍ പറഞ്ഞു. ലോട്ടറി പ്രോഗ്രാം, ചെയിന്‍ ഇമിഗ്രേഷന്‍ തുടങ്ങി ട്രംപിന്റെ പരിപാടികളെ പിന്തുണയ്ക്കുന്നതായും കൃഷ്ണ പറഞ്ഞു.

US-rally

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top