Flash News

ഡോ. ഗോപാലകൃഷ്ണന്‍ എസ് നായര്‍ നിര്യാതനായി

February 9, 2018 , വിനീത നായര്‍

Dr. Nair1പ്രഗത്ഭ ശാസ്ത്രജ്ഞനും റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖനുമായ ഡോ. ഗോപാലകൃഷ്ണന്‍ എസ് നായര്‍ (85) ഫെബ്രുവരി 8ന് യോര്‍ക്ക്, പെൻസില്‍വേനിയയില്‍ നിര്യാതനായി.

1933 ജനുവരി 19ന് കേരളത്തില്‍ ജനിച്ച ഡോ. നായര്‍ പ്രവാസി സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയാണ്. ഇന്ത്യ അസ്സോസിയേഷന്‍ ഓഫ് യോര്‍ക്ക് എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഹരി ടെംപിള്‍ അംഗവുമായിരുന്നു.

മാധവന്‍ ബി നായരുടെ (എം ബി എന്‍ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, നാമം സ്ഥാപകന്‍, ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍) അമ്മാവനായിരുന്ന ഡോ. ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ ശാന്ത. ഡോ. സുരേഷ് നായര്‍, ഡോ. ശ്രീധര്‍ നായര്‍, രാധ ചീരത് എന്നിവരാണ് മക്കള്‍. ടെറി നായര്‍, ഡോ. സ്വാതി നായര്‍, ജെയിംസ് ഡാട്രീ എന്നിവര്‍ മരുമക്കള്‍. റെയ്ല്‍, ആശിഷ്, ജേക്കബ്, ഐശ്വര്യ എന്നിവര്‍ കൊച്ചുമക്കള്‍.

Memorial Service: Saturday, Feb 10 from 2 pm -3 pm at Heffner Funeral Chapel & Crematory, York, PA.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top