Flash News

രാഹുല്‍ ഗാന്ധി കര്‍ണ്ണാടകയില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം ബെല്ലാരിയില്‍ നിന്ന്

February 10, 2018

rahul

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിന് ബെല്ലാരിയില്‍ രാഹുല്‍ ഇന്ന് തുടക്കമിടും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഹൊസ്‌പേട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണ് തുടക്കമാവുക.

കര്‍ണാടകയിലെ ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും രാഹുല്‍ സന്ദര്‍ശിക്കും. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ രാഹുലിന്റെ സന്ദര്‍ശനം ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

അതേസമയം, കര്‍ണാടകയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു ബിജെപി രംഗത്തെത്തി. ‘തെരഞ്ഞെടുപ്പ് ഹിന്ദു’വിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്നാണു സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന സ്വപ്നം രാഹുല്‍ തന്നെ നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top