Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ക്രിക്കറ്റ്-ബോളിവുഡ് താരങ്ങളുടെ പ്രണയത്തിന് ഒരു വാര്‍ത്തകൂടി; ജസ്‌പ്രീത് ബുംറയോട് ഇഷ്ടമാണെന്ന് റാഷി ഖന്ന

February 10, 2018

bumra-loveമുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയമാണ് മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചിട്ടുളളത്. ഇതിന് പിന്നാലെയും നിരവധി ക്രിക്കറ്റ് -ബോളിവുഡ് താരങ്ങള്‍ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വാര്‍ത്തയെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറയെക്കുറിച്ചാണ് ഇത്തവണ ഗോസിപ്പുകള്‍ കേള്‍ക്കുന്നത്. പക്ഷെ ബുംറയ്ക്ക് ആരാധികയെ ലഭിച്ചിരിക്കുന്നത് ബോളിവുഡില്‍ നിന്നല്ല തെന്നിന്ത്യയില്‍ നിന്നുമാണ്.

തെന്നിന്ത്യന്‍ താരം റാഷി ഖന്നയാണ് തനിക്ക് ബുംറയോടുള്ള ഇഷ്ടവും ആരാധനയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ആരാധന വെളിപ്പെടുത്തിയത്.

തനിക്ക് ക്രിക്കറ്റ് വളരെയിഷ്ടമാണെന്നും ഇന്ത്യയുടെ ഒരു മത്സരം പോലും മിസ് ചെയ്യാറുമില്ലെന്നും താരം പറഞ്ഞു. പ്രത്യേകിച്ചും ബുംറയുടേത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയുടെ വേഗതയേയും റാഷി പ്രശംസിച്ചു. ബുംറയുടെ കളിയെ അഭിനന്ദിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതും പതിവാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ പ്രശസ്തയാണ് റാഷി. ജില്‍, ബംഗാള്‍ ടൈഗര്‍, ഹൈപ്പര്‍, ശിവം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് റാഷി.

rashi

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top