Flash News

സിനിമാ മേഖല കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

February 10, 2018 , ഗോവിന്ദന്‍ നമ്പൂതിരി

Award ceremony

● നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന് ഹൈദരാബാദ് വേദിയാകും.
● ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജേര്‍ണലിസം അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.
● വിജയികള്‍ക്ക് 10,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും സമ്മാനമായി നല്‍കി.
● കേരളത്തിന്റെ ചുമതലയുള്ള മാലി ദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈന്‍ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു.

തിരുവനന്തപുരം (10-02-2018): നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ (ഐഎഫ് സി 2018) ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ ഹൈദരാബാദില്‍ നടക്കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദര്‍ശനങ്ങള്‍ക്കും വിപണനത്തിനുമായി വിവിധ തരം പ്രദര്‍ശന മേളകളും ഒരുക്കും. 50,000 കാണികള്‍ പങ്കെടുക്കുന്ന കാര്‍ണിവലില്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 5000 വ്യാപാരപ്രതിനിധികളും 500-ല്‍പരം നിക്ഷേപകരും, 300 പ്രദര്‍ശകരും, 3500 ല്‍ അധികം പ്രതിഭകളും പങ്കെടുക്കുമെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് പറഞ്ഞു.

ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ഏരീസ് എപ്പിക്ക സ്റ്റുഡിയോയില്‍ വെള്ളിയാഴ്‌ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Indywood Founder Director Sohan Royഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ നടന്ന മൂന്നാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷണന്‍ വിതരണം ചെയ്‌തു.

ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണികളില്‍ ഒന്നായ ഇന്ത്യന്‍ സിനിമ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ച കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കും. ഇത് വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യുവാക്കള്‍ക്കും രാജ്യത്തിനും ഏറെ മുന്നേറാന്‍ സാധിക്കും. മന്ത്രി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇതിനു ഇന്‍ഡിവുഡ് എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേരള സര്‍ക്കാര്‍ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സിനിമാ പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി പ്രത്യേകം ഏര്‍പ്പെടുത്തിയതാണ് ഇന്‍ഡിവുഡ് ഫിലിം കാർണിവല്‍ ജേര്‍ണലിസം അവാര്‍ഡ്.

പാട്രിക്കോ ബ്രൂണോ (വാള്‍സ്ട്രീറ്റ് ജേര്‍ണല്‍), സതീഷ് ദണ്ഡവേനി (ഇ ടിവി), ബാപ്പ മജുമധര്‍ (ടൈംസ് ഓഫ് ഇന്ത്യ), ഹൈദരാബാദ് ഓണ്‍ലൈന്‍.ഇന്‍, ദീപക് ധര്‍മ്മടം (അമൃതാ ടിവി), സുധാകര്‍ റെഡ്‌ഡി (ഈനാടു), എം ദിനു പ്രകാശ് (മനോരമ ന്യൂസ്), ദിലീപ് സേഥി (ബോളിവുഡ് ദുനിയാ), ആര്‍ ജയേഷ് (മലനാട് ടിവി), ലക്ഷമൈയ്യ (എക്സ്പ്രസ് ന്യൂസ്) തുടങ്ങിയവര്‍ക്ക് പ്രഥമ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ജേര്‍ണലിസം അവാര്‍ഡുകൾ വിതരണം ചെയ്‌തു.

Minister TP Ramakrishnan delivering inaugural addressഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ്, ചന്ദു എസ് നായര്‍ (ദൂരദര്‍ശന്‍ മലയാളം), ബിവി മഹാലക്ഷ്മി (ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്), സിജി ചന്ദ്രമോഹന്‍ (മാതൃഭൂമി) തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശവും നേടി.

വിജയികള്‍ക്ക് 10,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും സമ്മാനമായി നല്‍കി. 10 ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമായ ഇന്‍ഡിവുഡാണ് അവാര്‍ഡ് സംഘടിപ്പിച്ചത്. 2000 ഇന്ത്യന്‍ ശതകോടീശ്വരന്മാരും കോര്‍പ്പറേറ്റുകളും പിന്തുണക്കുന്ന ഇന്‍ഡിവുഡ് നയിക്കുന്നത് പ്രവാസി വ്യവസായിയായ സോഹന്‍ റോയിയാണ്.

കേരളത്തിന്റെ ചുമതലയുള്ള മാലിദ്വീപ് ഡെപ്യൂട്ടി കോണ്‍സല്‍ ജാദുള്ള ഹുസൈന്‍ തൗഫീഗ് പ്രത്യേക അതിഥിയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ടൂര്‍ഫെഡ് എംഡി ഷാജി മാധവന്‍, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സതീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മുകേഷ് എം നായര്‍ 9539009983/9846094947, ഗോവിന്ദൻ നമ്പൂതിരി: 9539008988.
mukesh.nair@indywood.co.in/pr@indywood.co.in


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top