Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ രൂപീകരിച്ചു

February 10, 2018 , ഫൈസല്‍ ബാവ

IMG_4745അബുദാബി: കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മലയാളി മിഷന്റെ അബുദാബി ചാപ്റ്റര്‍ രുപീകരണ യോഗം കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. മലയാള ഭാഷയെ മലയാളി ഉള്ളിടത്തെല്ലാം മലയാളം എന്ന ആശയം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന്റെ കേരളത്തിന്റെ പുറത്തും മലയാളികള്‍ക്ക് ഏറെ ഗുണപ്രദമാകാവുന്ന തരത്തില്‍ തയാറാക്കിയിട്ടുള്ള കരിക്കുലവും അതിന്റെ പ്രവര്‍ത്തന രീതിയും മലയാളം മിഷന്‍ യു എ ഇ ചീഫ് കോഓര്‍ഡിനേറ്ററും ലോക കേരള സഭാംഗവുമായ കെ എല്‍ ഗോപി വിശദീകരിച്ചു.

കെ എസ് സി പ്രസിഡന്റ് പത്മനാഭന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കെ എസ് സി 15 അംഗങ്ങളുള്ള കമ്മിറ്റി രൂപീകരിച്ചു. കെ എസ് സി പ്രസിഡന്റ് പത്മനാഭന്‍ കണ്‍വീനറും അബുദാബി മലയാളി സമാജം ചീഫ് കോഓര്‍ഡിനേറ്റര്‍ പുന്നൂസ് ചാക്കോ, കെ എസ് സി വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. ലോക കേരള സഭാംഗവും മലയാളി മിഷന്‍ യു എ ഇ കമ്മിറ്റി അംഗവുമായ കെ ബി മുരളി സ്വാഗതം പറഞ്ഞു. ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ബിജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ എസ് സി ജോയിന്റ് സെക്രട്ടറി അജീബ് പരവൂര്‍ നന്ദി പറഞ്ഞു.

IMG_4750

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top