- Malayalam Daily News - http://www.malayalamdailynews.com -

ബിജെപിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഫോട്ടോ മോദിയുടെ ത്രിപുര സന്ദര്‍ശനത്തിന്റേതാക്കി മാറ്റി

FAKEസിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന ചിത്രം ത്രിപുരയിലെ നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ ചിത്രമായി അവതരിപ്പിച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ബിജെപിയുടെ ഫോട്ടോഷോപ്പ് രാഷ്ട്രീയം. ബിജെപിയുടെ ദേശീയ നേതാക്കളടക്കം ഈ ഫോട്ടോ ബിജെപിയുടേതെന്ന തരത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കെ ഫോട്ടോഷോപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെ സംഘപരിവാര്‍ വീണ്ടും പരിഹാസ്യരായി.

ഉത്തരേന്ത്യയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകരാണ് വ്യാജ ചിത്രം വ്യപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തിന്റെ ഹെലികാം ചിത്രമാണിത് . നരേന്ദ്ര മോദിയെ ത്രിപുരയിലെ ജനങ്ങള്‍ ഹൃദയങ്കമായി സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകര്‍ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ കേരളത്തിലെ സൈബര്‍ ഗ്രുപ്പുകള്‍ കയ്യോടെ ഫോട്ടോഷോപ്പുകാരെ പിടികൂടി.

ഇതിനു മുമ്പും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ മോഡിയുടേതടക്കം പലചിത്രങ്ങളും ഫോട്ടോ ഷോപ്പുവഴി പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയ കയ്യോടെ പിടികൂടിയിരുന്നു. സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് കഥകള്‍ എത്ര തന്നെ വെളിച്ചത്തുകൊണ്ടുവന്നാലും വീണ്ടും വീണ്ടും ഇതേ പരിപാടിയുമായി രംഗത്തെത്തുന്നു എന്നതാണ് പുതിയ ചിത്രങ്ങളും പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]