- Malayalam Daily News - http://www.malayalamdailynews.com -

ഒമറിക്ക പറഞ്ഞിട്ടാണ് പുരികമുയര്‍ത്തിയതും കണ്ണിറുക്കിക്കാണിച്ചതും; അതിത്ര ഹിറ്റാകുമെന്ന് അറിഞ്ഞില്ല: പ്രിയ വാര്യര്‍

avalകൊച്ചി: ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ട് സൂപ്പര്‍ ഹിറ്റാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു ഈ ഗാനം. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. ഈ ഗാനം ഹിറ്റാകുമ്‌ബോള്‍ താരമാകുന്നത് പ്രിയ വാര്യര്‍ ആണ്.

കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണ്. പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍കാരിയുടെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീന്‍ കൊണ്ട് മാറിമറിഞ്ഞു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്‌സൈറ്റഡ് ആണ് ഞാന്‍.പ്രിയ പറയുന്നു.

ഒമറിക്ക പറഞ്ഞിട്ടാണ് ഞാന്‍ പുരികം ഉയര്‍ത്തിയതും കണ്ണിറുക്കി കാണിച്ചതും. എനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ്തപ്പോള്‍ നന്നായി വന്നു. ആ രംഗം നേരത്തേക്കൂട്ടി തീരുമാനിച്ചതല്ല. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒമറിക്ക സൂപ്പറാണ്. ഒപ്പം അഭിനയിക്കുന്നവരെല്ലാം നമ്മുടെ പ്രായമായതിനാല്‍ ഒട്ടും ടെന്‍ഷനില്ലാതെ ചെയ്യാന്‍ പറ്റി. വിമല ഗേള്‍സ് ഒണ്‍ലി ആയതിനാല്‍ മിക്‌സഡ് കോളേജില്‍ പഠിക്കുന്നത് പോലുള്ള ഒരു തോന്നലായിരുന്നുപ്രിയ വിശദീകരിക്കുന്നു.

എനിക്ക് ഫേസ്ബുക്ക് പേജില്ല. പക്ഷേ ഇപ്പോള്‍ എന്റെ പേരില്‍ ഫെയ്ക്ക് പേജുകള്‍ വന്ന് തുടങ്ങി. അത് ഞാനാണെന്ന് ആരും കരുതരുത്. ഇനി ഒരു അക്കൗണ്ട് തുടങ്ങിയിട്ട് വേണം എന്താണ് അവിടെ നടക്കുന്നത് എന്നറിയാനെന്നും കൊച്ചു മിടുക്കി പറയുന്നു. തൃശൂര്‍ പൂങ്കുന്നത്താണ് പ്രിയയുടെ വീട്. വിമല കോളേജില്‍ ബികോം ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഓഡിഷന്‍ വഴിയാണ് സിനിമയിലെത്തിയതെന്നും പ്രിയ വിശദീകരിക്കുന്നു.

എനിക്ക് ആദ്യം ലഭിച്ചത് ഒരു ചെറിയ വേഷം ആയിരുന്നു. പിന്നീട് എന്റെ മാനറിസം കണ്ടിട്ടാണോ എന്നറിയില്ല ഒമര്‍ ഇക്ക ഒരു പ്രധാന റോള്‍ തന്നു. സിനിമയും മോഡലിങ്ങും എനിക്ക് ഇഷ്ടമാണ്. ഞാന്‍ മോഡലിങ് നേരത്തേ ചെയ്തിട്ടുണ്ട്. പ്രിയ പറയുന്നു.

[1] [2] [3] [4] [5]