Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

പണം തട്ടിപ്പ് കേസില്‍ പി.വി. അന്‍‌വറിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു

February 11, 2018

pv-anwar-1

മലപ്പുറം: പ്രവാസി മലയാളിയുടെ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍. അന്‍വറിന്റെ പങ്ക് ബോധ്യപ്പെടുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. പ്രവാസിയുമായി കരാര്‍ ഒപ്പിടുന്ന സമയത്ത് അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ ഇല്ല. കരാര്‍ ഒപ്പിട്ട് ഏഴ് മാസം കഴിഞ്ഞാണ് പ്രവര്‍ത്തനം നിലച്ച ക്രഷര്‍ അന്‍വര്‍ സ്വന്തമാക്കിയത്.

ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് അന്‍വര്‍ രൂപ തട്ടിയെടുത്തതെന്നാണ് പരാതി. പ്രവാസി വ്യവസായി സലീം നല്‍കിയ പരാതിയിലാണ് അന്വേഷണം. മംഗളൂരുവിലുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ച് പരാതിയുടെ സത്യാവസ്ഥ അറിയാനാണ് മഞ്ചേരി പൊലീസ് മംഗളൂരുവിലേക്ക് പോയത്. ക്വാറിയുടെയും ക്രഷര്‍ യൂണിറ്റിന്റെയും രജിസ്‌ട്രേഷന്‍ രേഖകളും ലൈസന്‍സും സംഘം പരിശോധിച്ചു. മംഗളൂരുവിലെ തെളിവെടുപ്പിനുശേഷമാകും അന്‍വറിനെ ചോദ്യം ചെയ്യണോ എന്നതില്‍ തീരുമാനമെടുക്കുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top