Flash News

അന്ധവിശ്വാസത്തില്‍ അന്ധരായ മാതാപിതാക്കള്‍; പ്രേതബാധയൊഴിപ്പിക്കാന്‍ പാസ്റ്ററുടെ പീഡനങ്ങള്‍ക്ക് കൂട്ടു നിന്നു; പാസ്റ്റര്‍ ഒളിവില്‍

February 11, 2018

girl-2റായ്പൂര്‍ : അന്ധവിശ്വാസത്തിന്റെ പേരില്‍ പെണ്‍‌കുട്ടിയെ പ്രേതബാധയൊഴിപ്പിക്കാന്‍ പീഡിപ്പിച്ച പാസ്റ്ററെ അന്വേഷിച്ച് പോലീസ്. മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് അത് ഒഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തന്നെയാണ് പാസ്റ്ററുടെ അടുത്തെത്തിച്ചത്. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഛത്തീസ്ഖണ്ഡിലെ റായ്പൂരില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

പ്രേത ബാധയുണ്ടെന്ന് ആരോപിച്ച് വിശ്വാസികളുടെ നടുവില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഒരു പാസ്റ്റര്‍ ക്രൂരമായി പീഡിപ്പിക്കുന്നത്. കുതറി മാറാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും കൈകള്‍ പിന്നിലേക്ക് വലിച്ച് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പീഡനത്തിനിരയായ പെണ്‍കുട്ടി ചത്തീസ്ഖണ്ഡിലെ ചിപലി സ്വദേശിയാണ്. ദിനേശ് സാഹു എന്ന പാസ്റ്ററുടെ നേതൃത്വത്തിലാണ് പീഡനം അരങ്ങേറുന്നതും. തളര്‍ന്ന് നിലത്ത് വീഴുന്ന കുട്ടിയുടെ വയറ്റില്‍ ഇയാള്‍ കാല് കൊണ്ട് ചവിട്ടി പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വേദിയിലുണ്ടായിരുന്ന മറ്റു വിശ്വാസികള്‍ ഈ സമയം പെണ്‍കുട്ടിയുടെ കൈകാലുകള്‍ പിടിച്ച് കൊടുക്കുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് ഈ പീഡനം നടന്നതെന്നാണ് വിവരം. എന്നാല്‍ അടുത്തിടെയാണ് സംഭവത്തിന്റെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്.എന്തായാലും സംഭവത്തെ തുടര്‍ന്ന് പാസ്റ്റര്‍ ദിനേശ് സാഹു ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ് പൊലീസ് സംഘം.

ഇങ്ങനെയുള്ള സംഭവങ്ങള്‍ രാജ്യത്ത് പല സ്ഥലങ്ങളിലും നടക്കുന്നുണ്ടെങ്കിലും ആരും പരാതിയുമായി പോലീസിനെ സമീപിക്കാറില്ലെന്ന് പോലീസ് പറയുന്നത്. മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകങ്ങളും നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top