Flash News

മേജര്‍ രവിയെ ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ ആദരിച്ചു

February 11, 2018 , ജഗത് കെ.

Major-Ravi-LalCares-Bahrainദേശസ്നേഹം തുളുമ്പുന്ന സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രമുഖ സിനിമാ സംവിധായകനും, നടനുമായ മേജര്‍ രവിക്ക്, ബഹ്‌റൈന്‍ ലാല്‍ കെയേഴ്സിനു വേണ്ടി പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ മോമെന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി ഫൈസല്‍ എഫ് എം ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും, കഴിഞ്ഞ വര്‍ഷം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

മേജര്‍ രവി ബഹ്‌റൈന്‍ ലാല്‍ കേയേഴ്സ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ ലാല്‍ കെയേഴ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ അരുണ്‍ തൈക്കാട്ടില്‍, പ്രജില്‍ പ്രസന്നന്‍, അരുണ്‍ നെയ്യാര്‍, അജിഷ് മാത്യു, ബിനീഷ്, രെന്‍ജു എന്നിവര്‍ പങ്കെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top