Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

അസംഘടിതരായ അംഗപരിമിതരെ ദേശീയ വീക്ഷണത്തോടെ ഒരുമിപ്പിക്കാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം: ഇന്‍ഡാക്

February 11, 2018

03വൈകല്യങ്ങളില്‍ വൈവിധ്യം ഉള്ളതുപോലെ തന്നെ അംഗപരിമിതരുടെ ആവശ്യങ്ങളും വൈവിധ്യമാര്‍ന്നതാണെന്നും അവരുടെ ബഹുവിധ ആവശ്യങ്ങളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിന് അഖിലേന്ത്യാ തലത്തില്‍ ഒരു മുന്നേറ്റം അനിവാര്യമാണെന്ന് ‘ഇന്‍ഡ്യന്‍ നാഷണല്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ്’ കോണ്‍ഗ്രസ്-ഇന്‍ഡാക് ദേശീയ ചെയര്‍മാന്‍ സിഎസ് ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ ദേശീയത, രാജ്യസ്നേഹം, ഗാന്ധിസം, നെഹ്‌റുവിസം, ജനാബ് അബ്ദുല്‍ റഹ്മാന്‍ സാഹിബ് ദര്‍ശനം, അംബേദ്കറിസം, ജനാധിപത്യം, ദരിദ്ര ജനസേവ, വിവേകാനന്ദ ദര്‍ശനം എന്നിവ വളര്‍ത്തിക്കൊണ്ട് വൈകല്യ ദുരിതം പേറുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഇന്‍ഡാക് മുന്നിട്ടു ഇറങ്ങുമെന്ന് അദ്ദേഹം തൃശൂര്‍ സമ്മേളനത്തില്‍ (4.2.’17) പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും 40പേര്‍ പങ്കെടുത്തു.

ആര്‍പീഡബ്ല്യുഡി ആക്ട്-2016 ലെ സംവരണ സംരക്ഷണം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള സീറ്റുകളിലും നടപ്പാക്കണമെന്നും അത് അംഗപരിമിതരുടെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലി ആയിരിക്കുമെന്നും ഇന്‍ഡാക് മുന്നേറ്റം അതിനു സഹായിക്കുമെന്നും ഡിസ്എബിലിറ്റി കേരളയുടെ ചെയര്‍മാന്‍ എഫ്എം. ലാസര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പ്രേംനസീര്‍ സുഹൃത് സമിതി അവാര്‍ഡ് നേടിയ കേരള ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍സ് എറണാകുളം ജില്ലാ പ്രസിഡന്റ് ജെമി ഹമീദിനെ സമ്മേളനം ആദരിച്ചു. അംഗപരിമിതരെ പിന്തുണച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. വേണു കരിക്കാട് സ്വാഗതവും ജനറല്‍ സെക്രട്ടറി എല്‍ എസ്. റാവുത്തര്‍ നന്ദിയും പറഞ്ഞു.

കെ എം ഹാരിസ്, ഡോ. എന്‍ എസ് കൈമള്‍ പാണാവള്ളി, ഫൈസല്‍ ഖാന്‍ ജി ബീമാപള്ളി, ദിന്‍സാര്‍ മമ്മൂട്, കെവി സാബു. വികെ സുരേഷ് കുമാര്‍, ഓപി ഗോപിനാഥന്‍, ബഷീര്‍ പാണപ്പുഴ, നജീമുദീന്‍, ഇബ്രാഹിം കൊഡ്ഡ, മൊയ്തീന്‍ കുട്ടി, വാസുദേവന്‍ തൃശൂര്‍, നവാസ് മഞ്ചേശ്വരം, പിവി ശീമോന്‍, എം കെ ഓമന, ഇബ്രാഹിം മൂന്നൂര്‍ എന്നിവര്‍ സംഘടനാ വികസന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

മാര്‍ച്ചില്‍ നടക്കുന്ന കൗണ്‍സിലര്‍മാരുടെ സംസ്ഥാന സംഗമത്തില്‍ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

01 02 04 05 06 07

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top