Flash News

ജോസ് ജോണ്‍ മറ്റം (73) നിര്യാതനായി

February 12, 2018

Jose John Mattam1മോണ്‍ട്രിയാല്‍ : കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ മറ്റത്തില്‍ ജോസ് ജോണ്‍  (73 ) കാനഡായിലെ മോണ്‍ട്രിയാലിലുള്ള വെസ്റ്റ് ഐലന്‍ഡ് പാലേറ്റിവ് കെയര്‍ സെന്ററില്‍ ഫെബ്രുവരി 10 ശനിയാഴ്ച നിര്യാതനായി.

ലൂസി കണ്ടാരപ്പള്ളില്‍ (കളരിക്കല്‍) ആണ് ഭാര്യ. ജോണ്‍ മറ്റം (മോണ്‍ട്രിയാല്‍), മേരി ആന്‍ (സെന്റ് ലൂയിസ്) എന്നിവര്‍ മക്കളാണ്. സിജോ മുണ്ടപ്ലാക്കില്‍ (സെന്റ് ലൂയിസ്) ജാമാതാവും, ജയ്‌ഡന്‍, മെയ്‌സണ്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

സഹോദരങ്ങള്‍: മാത്യു (ഫ്ലോറിഡ), ത്രേസ്യാമ്മ (കേരളം), പരേതരായ അമ്മിണി, മേരി, തോമസ്.

കുറേക്കാലം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ടിച്ച ജോസ് 1971-ലാണ് കാനഡയിലെത്തിയത്. പിന്നീട് 40 വര്‍ഷത്തോളം റോള്‍സ് റോയ്‌സ് ഉദ്യോഗസ്ഥനായിരുന്നു.

പൊതുദര്‍ശനം: ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5:30 മുതല്‍ 9 മണിവരെ Yves-Legare Funeral home (1350 Autoroute 13, Laval, Quebec, H7X 3W). 7:30 – ന് ഒപ്പീസും മറ്റ് മരണാനന്തര ശുശ്രൂഷകളും ഉണ്ടായിരിക്കും.

ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് Holy Name of Jesus Catholic Church (899 Chomedey Blvd, Laval, Quebec, H7V 2X1)-ല്‍ ദിവ്യബലിയും തുടര്‍ന്ന് സംസ്കാരവും നടക്കും.

വാര്‍ത്ത: ജെയ്സണ്‍ മാത്യു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top