Flash News

ഗൗരി നേഘ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അധ്യാപകരെ തിരിച്ചെടുത്തതിന് പ്രിന്‍സിപ്പാളിന് നിര്‍ബ്ബന്ധ അവധി

February 12, 2018

gg_3കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണിനോട് അവധിയില്‍ പോവാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കി. ശമ്പളത്തോട്കൂടി അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദ്ദേശം. ഗൗരി നേഘ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകരെ ആഘോഷപൂര്‍വ്വം കേക്ക് മുറിച്ച് തിരിച്ചെടുത്തതിനാണ് നടപടി. പ്രിന്‍സിപ്പലിന്റെ കരാര്‍ പുതുക്കേണ്ടെന്നാണ് മാനേജ്‌മെന്റ് തീരുമാനം. ഇനി ഒന്നരമാസം കൂടിയേ പ്രിന്‍പ്പാളിന് കാലാവധിയൊള്ളൂ. കേക്ക് മുറിച്ച ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്‌മെന്റ് താക്കീത് നല്‍കി. അധ്യാപകരെ ആഘോഷ പൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേ സമയം സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും ഒത്തുക്കളിക്കുകയാണെന്ന് ഗൗരി നേഘയുടെ അച്ഛന്‍ പ്രസന്നന്‍ പ്രതികരിച്ചു. ശമ്പളത്തോടുക്കൂടിയുള്ള അവധി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന കര്‍ശ നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റിന് നല്‍കിയിരുന്നു. അധ്യാപകരെ ആഘോഷ പൂര്‍വ്വം സ്വീകരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതും പ്രിന്‍സിപ്പാളിനെ മാറ്റി നിര്‍ത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിന് കാരണമായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗൗരി നേഘ എന്ന വിദ്യാര്‍ത്ഥിനി അധ്യാപികമാരുടെ മാനസിക പീഢനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവം വന്‍വിവാദമായി. യുവജന പ്രതിഷേധത്തെ തുടര്‍ന്ന് സിന്ധുപോള്‍, ക്രസന്‍സ് നേവിസ് എന്നീ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവരെ ആഘോഷ പൂര്‍വ്വം സ്വീകരിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനും തീരുമാനിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top