Flash News

റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് യാത്രക്കാരുള്‍പ്പടെ 71 പേര്‍ മരിച്ചു; സരദോവ് എ‌എന്‍ 148 വിമാനമാണ് തകര്‍ന്നു വീണതെന്ന് അധികൃതര്‍

February 12, 2018

dewറഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 65 യാത്രക്കാര്‍ ഉള്‍പ്പടെ 71 യാത്രക്കാര്‍ മരിച്ചു. സരദോവ് എഎന്‍ 148 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.ഞായറാഴ്ച വൈകീട്ട് മോസ്‌കോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അതേസമയം അപകടത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഉറല്‍സ് നഗരത്തിലെ ഓസ്‌കിലേക്കു പറക്കുകയായിരുന്നു വിമാനം. ഇതിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി സര്‍ക്കാരും ഔദ്യോഗികമായി അറിയിച്ചു. ആകാശത്തു നിന്നു കത്തിയമര്‍ന്ന വിമാനം പതിക്കുന്നതു കണ്ടതായി അര്‍ഗുനോവോ ഗ്രാമവാസികളും മാധ്യമങ്ങളോടു പറഞ്ഞു. പ്രാദേശിക സമയം രാവിലെ 11.22ന് പറന്നുയര്‍ന്ന വിമാനമാണു തകര്‍ന്നു വീണത്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു.

ഏഴുവര്‍ഷത്തോളം പഴക്കമുള്ളതാണ് തകര്‍ന്നുവീണ വിമാനം. രക്ഷാപ്രവര്‍ത്തനത്തിനായി 150 ഓളം പേരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം ആര്‍ക്കും തന്നെ പ്രദേശത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. റഷ്യയിലെ രാജ്യാന്തര സര്‍വീസുകളില്‍ നിന്ന് 2015ല്‍ സറാദോവ് എയര്‍ലൈന്‍സിനെ വിലക്കിയിരുന്നു. വിമാനത്തിന്റെ കോക്ക്പിറ്റില്‍ ഫ്‌ളൈറ്റ് ക്രൂവില്‍പ്പെട്ട വ്യക്തിയെ അല്ലാതെ പ്രവേശിപ്പിച്ചതിനായിരുന്നു ഈ നടപടി. 2016ല്‍ ഈ വിലക്കു മാറ്റിയിരുന്നെങ്കിലും കൂടുതലും ആഭ്യന്തര സര്‍വീസുകളാണ് സറാദോവ് നടത്തിയിരുന്നത്. സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top