Flash News
മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐ.ജി. ശ്രീജിത്ത് പെരുമാറിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി; യുവതികളായ രണ്ട് ആക്റ്റിവിസ്റ്റുകളെ പോലീസ് വേഷം കെട്ടിച്ച് പതിനെട്ടാം പടിയ്ക്ക് താഴെ വരെ കൊണ്ടുവന്നത് ശ്രീജിത്തും സംഘവും   ****    കിസ് ഓഫ് ലൗവ് – മാറു തുറക്കല്‍ വിവാദ നായിക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയേയും നൂറ്റമ്പതോളം പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ടുപോയത് വിവാദമായി; മനോജ് എബ്രഹാമിന് നോട്ടപ്പിശക് സംഭവിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടി   ****    മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; സൗദി അറേബ്യയില്‍ സംഘടിപ്പിച്ചിട്ടുള്ള ‘വിഷന്‍ 2030’ ഉച്ചകോടിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും പിന്മാറി   ****    ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചത് തന്റെ ആളാണെന്ന് യു‌എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്   ****    ശബരിമല; സന്നിധാനത്തെത്താന്‍ കഴിയാതെ രഹ്ന ഫാത്തിമയും കവിതയും പിന്മാറി; സുരക്ഷയൊരുക്കാമെന്നു പറഞ്ഞ പോലീസ് സഹകരിച്ചില്ലെന്ന്   ****   

ഓഖി ദുരിതാശ്വാസത്തിനായി അമൃതാനന്ദമയി മഠം രണ്ടു കോടി നല്‍കി

February 12, 2018 , അമൃത

2018-02-11--Swami Amritaswarupananda Gives 2-Crore Cheque for Kerala Okchi Cyclone Disater Reliefതിരുവനന്തപുരം: അമൃതാനന്ദമയി മഠംമുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടു കോടി രൂപ (2 രൃീൃല) സംഭാവന നല്‍കി. അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെത്തി രണ്ടു കോടി രൂപയുടെ ചെക്ക് അദ്ദേഹത്തിനു കൈമാറുകയായിരുന്നു.

അമ്മ ദുരന്തത്തിനിരയായവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സ്വന്തം ഭര്‍ത്താവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാത്ത ഭാര്യമാരുടെ അവസ്ഥ കാണാതിരിക്കാന്‍ കഴിയില്ലെന്നും അമ്മ അവരെ സഹായിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് മഠത്തിന്‍റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വിധവകള്‍ക്കും നൂറുകണക്കിനു കുടുംബങ്ങള്‍ക്കും വേണ്ടി അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ഭക്ഷണം, മരുന്നുകള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയവ ക്യാമ്പിലൂടെ വിതരണം ചെയ്യുകയും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വഴി ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയും ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top