Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ആഴ്ചയില്‍ അഞ്ചു ദിവസം തലസ്ഥാനത്ത് നില്‍ക്കാന്‍ സാധിക്കില്ലെന്ന് മന്ത്രിമാര്‍; എങ്കില്‍ മുന്‍‌കൂര്‍ അനുമതി വേണമെന്ന് പിണറായി വിജയന്‍

February 12, 2018

cabinetതിരുവനന്തപുരം: ആഴ്ചയില്‍ 5 ദിവസം തലസ്ഥാനത്ത് വേണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ അസൗകര്യം അറിയിച്ച് മന്ത്രിമാര്‍. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. വകുപ്പുകളുടെ പരിപാടികള്‍ തലസ്ഥാനത്ത് മാത്രമായി ചുരുക്കാനാകില്ല. മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കണം. അഞ്ചു ദിവസം തലസ്ഥാനത്ത് നിന്നാല്‍ വകുപ്പ്, സര്‍ക്കാര്‍ പരിപാടികള്‍ അവതാളത്തിലാകുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മന്ത്രിമാരുടെ വാദം മുഖ്യമന്ത്രി അംഗീകരിച്ചില്ല. പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടർന്ന് തീരുമാനമെടുക്കാൻ കഴിയാതെ പോയ വിഷയങ്ങൾ പാസാക്കാനാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.

വെള്ളിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണു പങ്കെടുത്തത്. ഇതിനാൽ ഓർഡിനൻസ് പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാൽ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാല്‍ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. പല മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ വരാതെ പാര്‍ട്ടി സമ്മേളനങ്ങളിലാണ്. ക്വോറം തികയാതെ മന്ത്രിസഭായോഗം വരെ മുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിസഭായോഗം ചേരാന്‍ ക്വോറം നിര്‍ബന്ധമല്ലെന്നു ചിലര്‍ പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്റെയോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയോ കമ്മിറ്റി യോഗമല്ല. എട്ടു പേരെങ്കിലും പങ്കെടുക്കണമെന്നു നിര്‍ബന്ധമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top