Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

അബൂദാബി കിരീടാവകാശിയെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ അറബ് മാധ്യമങ്ങള്‍

February 12, 2018

as-pm-narendra-modi-lands-in-uae-video-of-abu-dhabi-crown-prince-saying-jai-siya-ram-goes-viral-watch-660x400

സംഘ്പരിവാറിന്റെ ഫോട്ടോഷോപ്പ് രാഷ്ട്രീയം കുപ്രസിദ്ധമാണ്. ഫോട്ടോഷോപ്പില്‍ പയറ്റുന്നതൊക്കെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കുന്നത് സ്ഥിരം കാഴ്ചയുമാണ്. യുഎഇയില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘മൈലേജു’ണ്ടാക്കാന്‍ ചില സംഘ്പരിവാര്‍ സംഘങ്ങള്‍ നടത്തിയ ശ്രമം ഇപ്പോള്‍ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു ഹിന്ദു ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗത്തിന് തൊട്ടുമുമ്പ് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ‘ജയ് ശ്രീറാം’ മുഴക്കിയെന്നായിരുന്നു ചില സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇത് കണ്ണടച്ച് വിശ്വസിച്ച ചില ദേശീയ ചാനലുകളും ശ്രീറാം വിളി ഏറ്റുപിടിച്ച് വാര്‍ത്ത നല്‍കി. എന്നാല്‍ മിനിറ്റുകള്‍ക്കകം ഇത് സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകള്‍ തന്നെ പൊളിച്ചടുക്കി. ഇത് നാണംകെട്ട വ്യാജ പ്രചരണം മാത്രമാണെന്ന് തെളിയുകയും ചെയ്തു. ഒടുവില്‍ അറബ് മാധ്യമങ്ങളും ഇതിനെതിരെ രംഗത്തെത്തി കഴിഞ്ഞു.

ബോധപൂര്‍വം അണിച്ചൊരുക്കിയ വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും രാഷ്ട്രീയ നേട്ടമായിരുന്നു ഇതിന് പിന്നിലെന്നും അറബ് മാധ്യമങ്ങള്‍ തുറന്നടിച്ചു. ടൈംസ് നൌ, സീ ന്യൂസ് തുടങ്ങിയ മുഖ്യധാര ദേശീയ ചാനലുകളാണ് സംഘ്പരിവാര്‍ പടച്ചുവിട്ട വ്യാജ വീഡിയോ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത്. 2016 സെപ്റ്റംബറില്‍ ഗുരു മൊരാരി ബാപ്പുവിന്റെ നേതൃത്വത്തില്‍ അബുദാബിയില്‍ നടന്ന രാം കഥ എന്ന പരിപാടിയില്‍ യുഎഇയിലെ എഴുത്തുകാരനായ സുല്‍ത്താന്‍ സൗഊദ് അല്‍ കസിമി സംസാരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകാണ്ടായിരുന്നു വ്യാജ പ്രചരണം. മണിക്കൂറുകള്‍ക്കകം ഇത് വിശ്വസിച്ച ആയിരക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. അബുദാബി കിരീടാവകാശിയെ കൊണ്ട് പോലും ജയ് ശ്രീറാം വിളിപ്പിച്ച ലോക നേതാവാണ് മോദി എന്ന തരത്തിലായിരുന്നു വീഡിയോ റീട്വീറ്റ് ചെയ്ത മിക്കവരുടെയും കമന്റുകള്‍. ദേശീയ ചാനലുകള്‍ നല്‍കിയ വാര്‍ത്ത വിശ്വസിച്ച് ഒട്ടേറെ പ്രാദേശിക മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. അബദ്ധം പിണഞ്ഞെന്ന് തിരിച്ചറിഞ്ഞതോടെ ചിലര്‍ ഇത് നീക്കം ചെയ്യുകയും മറ്റു ചിലര്‍ സുല്‍ത്താന്‍ സൗഊദ് അല്‍ കസിമിയുടെ പ്രസംഗം എന്ന നിലയിലേക്കും വാര്‍ത്ത മാറ്റുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top