Flash News

കള്‍ച്ചറല്‍ ഫോറം എക്സ്പാര്‍സ് സ്‌പോര്‍ട്ടീവ് എക്സലന്‍സ് അവാര്‍ഡ്; ഷോര്‍ട്ട് ലിസ്റ്റായി; പൊതു ഫെയ്സ്‌ബുക്ക് വോട്ടിംഗ് ആരംഭിച്ചു

February 12, 2018

reality show-excellence award

എക്സ്പാര്‍സ് സ്‌പോര്‍ട്ടീവ് എക്സലന്‍സ് അവാര്‍ഡിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വിവിധ സംഘടനകളുടെ പ്രതിനിധികള്‍ റിയാലിറ്റി ഷോക്ക് ശേഷം ജൂറി അംഗങ്ങളുടെയും കള്‍ച്ചറല്‍ ഫോറം നേതാക്കളുടെയും കൂടെ

ദോഹ: ഖത്തര്‍ സാംസ്കാരിക-കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എക്സ്പാര്‍സ് സ്‌പോര്‍ട്ടീവിന്റെ ഭാഗമായുള്ള കള്‍ച്ചറല്‍ ഫോറം എക്സ്പാര്‍സ് സ്‌പോര്‍ട്ടീവ് എക്സലന്‍സ് അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ദോഹയിലെ മികച്ച കായിക പ്രതിഭകള്‍ക്കും ടീമുകള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. സമര്‍പ്പിക്കപ്പെട്ട നോമിനേഷനുകളില്‍ നിന്ന് വിദഗ്ദ്ധ ജൂറിയുടെ നിര്‍ദ്ദേശപ്രകാരം 10 സംഘടനകളെയും 6 പ്രതിഭകളെയും അന്തിമ മത്സരത്തിലേക്ക് തിരഞ്ഞെടുത്തതായി അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ അനീസ് റഹ്‌മാന്‍ അറിയിച്ചു.

അന്തിമ മത്സരത്തിനായി തിരഞ്ഞെടുക്കപ്പട്ട സംഘടനകളുടെയും വ്യക്തികളുടെയും വിവരം താഴെ ചേര്‍ക്കുന്നു.

സംഘടനകൾ :
1. ഐ സി എ അലൂംനി, ഖത്തര്‍
2. സ്പോര്‍ട്സ് അസോസിയേഷന്‍, കേരള (സാക് ഖത്തര്‍)
3. ഖത്തര്‍ എക്സ്പാര്‍സ് ക്രിക്കറ്റ് കമ്മ്യൂണിറ്റി (QECC )
4. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് & ഗെയിംസ് (ഖിയ)
5. ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (QKCA )
6. ഖത്തര്‍ റണ്ണിംഗ് ക്ളബ്
7. വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ് )
8. വേണം സ്‌ട്രൈക്കേഴ്‌സ് സ്പോര്‍ട്സ് ക്ളബ് (VSSC QATAR )
9. വോളിബാള്‍ ലവിംഗ് ഇന്ത്യന്‍സ് ഇന്‍ ഖത്തര്‍ (വോളിഖ് )
10. യൂത്ത് ഫോറം ഖത്തര്‍

വ്യക്തികള്‍:
1. ജംഷീര്‍ കാസര്‍കോഡ്
2. അജ്മല്‍ ഖാന്‍
3. മുഹമ്മദ് ഷാഹിന്‍
4. നീതു തമ്പി
5. അഹമ്മദ് ആഷിഖ് (വോളിഖ് )
6. സ്റ്റീസണ്‍ മാത്യു

സംഘടനകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച റിയാലിറ്റി ഷോ കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം ഉത്ഘാടനം ചെയ്തു. പ്രമുഖ കായിക പ്രതിഭയും ബിര്‍ള പബ്ലിക് സ്‌കൂള്‍ കായിക വിഭാഗം തലവനുമായ ബെന്നറ്റ് ചീഫ് ജൂറി ആയ പാനലില്‍ പത്രപ്രവര്‍ത്തകന്‍ പി കെ നിയാസ്, ഹുസൈന്‍ കടന്നമണ്ണ എന്നിവര്‍ അംഗങ്ങളാണ്. ജൂറി നല്‍കുന്ന വൈറ്റേജിന് പുറമെ പൊതുജനങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് വഴി ഇഷ്ടപ്പെട്ട ടീമുകള്‍ക്കും വ്യക്തികള്‍ക്കും 14-ാം തിയതി രാത്രി 12 മണിവരെ വോട്ടു രേഖപ്പെടുത്താം. വോട്ട് രേഖപ്പെടുത്തേണ്ട ലിങ്ക് : www.cfqatar.org.

കള്‍ച്ചറല്‍ ഫോറം ഫേസ് ബുക്ക് പേജ് ലൈക് ചെയ്ത ശേഷമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

വിജയികള്‍ക്ക് 16 ന് ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന സമാപന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. എക്സ്പാറ്റ്‌സ് സ്പോര്‍ട്ടീവിന്റെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് അല്‍ സദ്ദ് സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കും. 16 ടീമുകള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. കുട്ടികള്‍ ചേര്‍ന്നൊരുക്കുന്ന പ്രത്യേക കലാ കായിക പ്രകടനങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും.

അവസാന ഒരുക്കങ്ങള്‍ പൂർത്തിയായതായി കണ്‍വീനര്‍മാരായ സഫീര്‍ റഹ്‌മാൻ, റഹ്മതുള്ള, മുഹമ്മദ് റാഫി, ഹാന്‍ഡ് ജേക്കബ്, ഷബീബ് അബ്ദുറസാഖ്, ശറഫുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.

സ്‌പോര്‍ട്ടീവിന്റെ അവസാന ദിന മത്സരങ്ങളും സമാപന പരിപാടിയും ഫെബ്രുവരി 16 നു ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കും.

വാര്‍ത്ത: എ.സി. മുനീഷ്

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top