Flash News
സൗദി അറേബ്യയില്‍ മലയാളി ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; പോലീസ് അന്വേഷണമാരംഭിച്ചു   ****    ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പൂട്ടിക്കെട്ടുന്നു; കേരളത്തിന് കോടികളുടെയും ലക്ഷം തൊഴിലവസരങ്ങളും നഷ്ടം   ****    നടിയെ ആക്രമിച്ച കേസ്; വിചാരണ റദ്ദാക്കാനുള്ള തന്ത്രവുമായി ദിലീപ്; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുന്നു   ****    നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ലെ; ബിജെപിയുടെയും മോദിയുടേയും വാദങ്ങള്‍ പൊളിയുന്നു   ****    കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരൈയില്‍ നടക്കും; ആകാംക്ഷയോടെ രാഷ്ട്രീയ ലോകം   ****   

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍; ഒമാന്‍ നിക്ഷേപകരുമായി ബിസിനസ് മീറ്റില്‍ പങ്കെടുത്തു

February 12, 2018

MODI4മസ്‌കറ്റ്: ഇന്ത്യയിലേക്ക് ഒമാനി നിക്ഷേപകരെ ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്‌കറ്റില്‍ നടന്ന ഇന്ത്യ – ഒമാന്‍ ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയിലെ നിക്ഷേപ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. ടൂറിസം, ആരോഗ്യം, നിര്‍മാണം തുടങ്ങിയ മേഖലയില്‍ വന്‍ നിക്ഷേപാവസരങ്ങളാണ് ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു. ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി സംബന്ധിച്ചു.

MODI-4എഴുപതോളം സ്വദേശി വ്യവസായികളാണു സംഗമത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം വ്യവസായ മേഖലയ്ക്കു പ്രതീക്ഷ നല്‍കുന്നതാണെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, മലയാളി വ്യവസായികളായ എം.എ.യൂസഫലി, ഡോ. പി. മുഹമ്മദലി തുടങ്ങിയവരും പങ്കെടുത്തു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഒമാനില്‍നിന്നു മടങ്ങി. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തില്‍ എണ്ണ, പാചകവാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുഹ്മി യാത്രയയപ്പു നല്‍കി. മന്ത്രിമാര്‍, ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പടെയുള്ളവരും എത്തിയിരുന്നു. വികസന മേഖലകളില്‍ ഒരുമിച്ചു മുന്നേറാന്‍ എട്ടു കരാറുകളില്‍ ഒപ്പുവച്ചാണു മോദി മടങ്ങിയത്.

MODI2നേരത്തേ, സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക്കിലും മസ്‌കത്ത് ശിവക്ഷേത്രത്തിലും മോദി സന്ദര്‍ശനം നടത്തി. ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞെങ്കിലും ആവേശം നിറച്ചായിരുന്നു മോദിയുടെ പ്രസംഗം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പതിമൂവായിരത്തോളം പേരാണു സ്റ്റേഡിയത്തില്‍ എത്തിയത്.

നിര്‍മാണ രീതികള്‍ കൊണ്ടു ഏറെ പ്രത്യേകതകളുള്ള മസ്‌കറ്റ് ഗ്രാന്‍ഡ് മോസ്‌ക് രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ഷേത്രമാണു മസ്‌കറ്റിലേത്. ഇന്ത്യയില്‍ നിന്നെത്തിയ കുടുംബമാണു സര്‍ക്കാറിന്റെ സഹായത്തോടെ ക്ഷേത്രം പണിതത്. ഹിന്ദു മഹാസഭയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍ മോദിയെ സ്വീകരിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പടെ നിരവധി പേരാണു എത്തിയത്.

MODI1 MODI6 MODI3

Modi-Oman-Visit2.jpg.image.784.410 Modi-Oman-Visit3.jpg.image.784.410Modi-Oman-Visit.jpg.image.784.410

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top