Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

ശീതകാല ഒളിം‌പിക്സ്: അമേരിക്കയല്ല ആദ്യം എന്ന് ഡച്ച് സംഘം; ട്രം‌പിന്റെ ‘അമേരിക്ക ഫസ്റ്റിന്’ പ്രഹരമേറ്റെന്ന് ട്രോളി

February 12, 2018

trumpയുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയത്തെ ട്രോളി ശീതകാല ഒളിംപിക്‌സ്. ഡച്ച് ടീമിന്റെ ആരാധകരാണ് ട്രംപിനെ ട്രോളി രംഗത്തെത്തിയത്. വനിതകളുടെ 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ്ങില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് നെതര്‍ലന്‍ഡ്‌സുകാരാണ്. ഇതാണ് ഡച്ച് ആരാധകര്‍ക്ക് ആവേശമായത്.

കാര്‍ലിജ്ന്‍ അച്ച്‌ടെറീക്ടെ, ഐറീന്‍ വസ്റ്റ്, അന്റോയ്‌നെറ്റെ ഡെ ജോങ് എന്നിവരാണു യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്. ഇതേത്തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സിന്റെ പതാകയില്‍ ‘ക്ഷമിക്കണം മിസ്റ്റര്‍ പ്രസിഡന്റ്. നെതര്‍ലന്‍ഡ്‌സ് ആണ് ഒന്നാമതും രണ്ടാമതും മൂന്നാമതും’ എന്നെഴുതിയാണ് മൂവരും രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്നാലെത്തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്‍ട്ടൂണുകളും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി.

ശീതകാല ഒളിംപിക്‌സിന്റെ മൂന്നാം ദിവസം രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി പോയിന്റ് പട്ടികയില്‍ നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനത്താണ്. രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവുമായി അമേരിക്ക അഞ്ചാം സ്ഥാനത്തും. നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്.

എല്ലാക്കാര്യത്തിലും അമേരിക്കയെ ആദ്യമെത്തിക്കുമെന്ന ട്രംപിന്റെ നയത്തിനെതിരെ രാജ്യത്തിനകത്തും ആഗോള തലത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതിഷേധ സൂചകമെന്നോണമാണ് ശീതകാല ഒളിംപിക്‌സിലെ ‘ഡച്ച് ട്രോള്‍’. എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കുകയാണു വേണ്ടതെന്നാണ് ട്രംപിന്റെ നയത്തെ എതിര്‍ക്കുന്നവരുടെ നിലപാട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top