Flash News
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് തിരിച്ചു പോരാന്‍ ഉന്നതങ്ങളില്‍ നിന്ന് ഉത്തരവ്; ബിഷപ്പിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം   ****    കേരളം നേരിടുന്നത് 1924-നുശേഷമുള്ള ഏറ്റവും വലിയ പ്രളയം; രണ്ടു മാസം കൊണ്ട് തകര്‍ന്നത് 8420 റോഡുകള്‍; 8316 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്   ****    സംസ്ഥാനത്ത് മഴയുടെ സം‌ഹാരതാണ്ഡവം തുടരുന്നു; കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ വന്‍ നാശനഷ്ടം; മൂന്നാറും ശബരിമലയും ഒറ്റപ്പെട്ടു   ****    കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തിയായ മഴമൂലം ജലനിരപ്പ് ഉയരുന്നു   ****    ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം ഓഗസ്റ്റ് 18-നു ശനിയാഴ്ച   ****   

സാന്ത്വന സ്പര്‍ശം; ഫോമാ വിമന്‍സ് ഫോറം പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റ് ഫണ്ട് റെയ്സിംഗ് ഡിന്നര്‍ മാര്‍ച്ച് 17-ന് ന്യൂയോര്‍ക്കില്‍

February 12, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

getNewsImagesന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന ‘സാന്ത്വന സ്പര്‍ശം’ പാലിയേറ്റീവ് കെയര്‍ പ്രോജക്ടിന് തുടക്കമായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. കേരളത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചു നടത്തുന്ന ഈ പ്രോജക്റ്റ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കും, ശയ്യാവലംബരായ കുടുംബാംഗങ്ങളുടെ പരിചരണം നടത്തുന്ന സ്ത്രീകള്‍ക്കും സഹായം നല്‍കുക എന്ന ലക്ഷ്യത്താടെയാണ് ആരംഭിച്ചത് എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു.

പാലിയേറ്റീവ് കെയര്‍ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, ലോകപ്രശസ്തനായ ഡോ. എം.ആര്‍. രാജഗോപാല്‍ 2003 ല്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് പാലിയം ഇന്‍ഡ്യ. പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം പത്മശ്രീ ഉള്‍പ്പെടെ നിരവധി പ്രാദേശിക, അന്താരാഷ്ട്ര ബഹുമതികള്‍ നേടിയിട്ടുണ്ട്.

സാന്ത്വനസ്പര്‍ശം പദ്ധതിയുടെ ഫണ്ട് റെയിംസിംഗിനു ഫോമ വിമന്‍സ് ഫോറം ചാപ്റ്ററുകള്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് എംപയര്‍, മെട്രോ എന്നീ വിമന്‍സ്‌ ഫോറം ചാപ്റ്ററുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് ഓറഞ്ച്ബര്‍ഗിലുള്ള സിതാര്‍ പാലസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഒരു ഫണ്ട് റെയിംസിംഗ് ഡിന്നര്‍ നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ. എം. ആര്‍ രാജഗോപാല്‍ ഈ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. ഡിന്നറിനു പുറമെ ട്രൈസ്റ്റേറ്റ് ഏരിയയിലെ കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. 100 ഡോളറാണ് അഡ്മിഷന്‍ ടിക്കറ്റ് (രണ്ടു പേര്‍ക്ക് പ്രവേശനം). കൂടാതെ 250 ഡോളര്‍ മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ്. സാന്ത്വനസ്പര്‍ശം പദ്ധതിയിലേക്ക് എല്ലാ സഹൃദയരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് വിമന്‍സ് ഫോറം നേതാക്കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr. Sarah Easaw 845-304-4606, Rekha Nair 347-885-4886, Beena Vallikalam 773-507-5334, Sheela Jose 954-643-4214, Kusumam Titus 253-797-0252, Laly Kalapurackal 516-232-4819, Gracy James 631-455-3868, Lona Abraham 917-297-0003, Rosamma Arackal 718-619-5561, Dona Joseph 914-441-3300, Gracy Varghese 914-329-6883, Jessy James 516-603-2024, Shyla Paul 516-417-6393.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top