Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് കിട്ടിയ പ്രതികൂല പ്രതികരണങ്ങള്‍ രണ്ടാമത്തെ ഗാനം കൊണ്ട് അനുകൂലമാക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

February 15, 2018

my storyപൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്‌ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും മൈ സ്റ്റോറിയുടെ ആദ്യ ഗാനത്തിന് നേരെ തിരിയാനും ഇടയാക്കിയത്.

പൃഥ്വിരാജാണ് ഗാനം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. കഥകള്‍ ചൊല്ലും എന്ന് തുടങ്ങുന്ന ഗാനം പ്രണയവും വിരഹവും ഒത്തുചേര്‍ന്നതാണ്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി ആലപിച്ച ഗാനമാണ് ഇത്. റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

ജനുവരി 1നായിരുന്നു ആദ്യ ഗാനം പുറത്തുവിട്ടത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. ഒരു ദിവസത്തിനുള്ളില്‍ രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ് ലൈക്കാണ് ലഭിച്ചത്.

എന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പാര്‍വതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top