Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ഷുഹൈബിനെ ആക്രമിക്കാന്‍ പോലീസ് ഒത്താശ ചെയ്തെന്ന് കെ. സുധാകരന്‍

February 15, 2018

shuhaib-1

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് കെ.സുധാകരന്‍. ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ജയില്‍ അധികൃതര്‍ ഒത്താശ ചെയ്തെന്ന് സുധാകരന്‍ ആരോപിച്ചു. സബ് ജയിലില്‍ നിന്നും ചട്ടംലംഘിച്ച് സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായത് ജയില്‍ ഡിജിപി ശ്രീലേഖയുടെ ഇടപെടല്‍ മൂലമാണ്. ഷുഹൈബിന് നേരെ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ട് പൊലീസും അവഗണിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു.

കാണിച്ചു തരാം എന്ന് സിപിഐഎം തടവുകാര്‍ ഭീഷണിപ്പെടുത്തിയതായി ഫര്‍സീന്‍ പറഞ്ഞു. ഷുഹൈബിനൊപ്പം ജയിലില്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ഫര്‍സീനെന്നും സുധാകരന്‍ പറഞ്ഞു.

ഷുഹൈബിനെ ചട്ടം ലഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ പോകുന്നെന്ന വിവരം താൻ ശ്രീലേഖയെ അറിയിച്ചു. ഉടൻ തന്നെ ജയിൽ ഡി.ജി.പി ജയിലധികൃതരെ വിളിച്ച് സംസാരിച്ചു. കടുത്ത ഭാഷയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ഷുഹൈബിനെ സി.പി.എമ്മുകാർ തീർത്തേനെയെന്നും സുധാകരൻ പറഞ്ഞു.

ഷുഹൈബിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് യാതൊന്നും ചെയ്തില്ല. നിസംഗ മനോഭാവമായിരുന്നു ഇക്കാര്യത്തിൽ പൊലീസ് സ്വീകരിച്ചത്. കേരളത്തിൽ അക്രമം നടത്തുന്നത് സിപിഐഎമ്മും ബിജെപിയുമാണ്. കോൺഗ്രസ് അക്രമത്തിനായി ആയുധമെടുക്കുകയോ ആയുധമെടുക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്; ശുഹൈബിന്റെ കൊലപാതകം അതിക്രൂരമെന്ന് സാക്ഷികള്‍

KANNUR_WITNESSINGയൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് സാക്ഷികള്‍. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നത് പോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ശുഹൈബിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ശുഹൈബിന്റെ സുഹൃത്ത് ഇ.നൗഷാദ് പറഞ്ഞു.

ശുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍ നിന്ന് ചായ കുടിക്കുമ്പോഴാണ് ഫോര്‍ രജിസ്‌ട്രേഷന്‍ കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തു വീണ ശുഹൈബിനെ രണ്ടുപേര്‍ ചേര്‍ന്ന് നിരവധിതവണ വെട്ടി. വെട്ടിവീഴ്ത്തിയശേഷം ഒരാള്‍ ഇരുന്ന് വെട്ടി രണ്ടാമന്‍ കുനിഞ്ഞ് നിന്ന് വെട്ടി, തടഞ്ഞപ്പോള്‍ കൈയ്ക്ക് വെട്ടി, ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടിയില്ല. കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാരുടെ നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top