Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

ജീവിതം ഒരര്‍ച്ചന (കവിത)

February 16, 2018 , ജയന്‍ വര്‍ഗീസ്

jeevitham1

അഗ്നി രഥങ്ങള്‍
തെളിച്ചുഷസ്സിന്‍ മുക്ത –
രക്താന്പരം ചുറ്റി –
യുജ്ജ്വലിപ്പാരുവാന്‍ ?

ചക്രവാളങ്ങള്‍
നടുക്കി യഗ്നിച്ചാട്ട –
യുജ്ജ്വല ‘ജില്‍ ജ്ജില്‍’
ചുഴറ്റുവ താരുവാന്‍?

നക്ഷത്ര വ്യൂഹങ്ങ –
ളാപേക്ഷികത്തിന്റെ
തച്ചു ശാസ്ത്രത്തില്‍
പതിപ്പിച്ചതാരുവാന്‍?

നിത്യ സത്യത്തിന്റെ –
യച്ചുതണ്ടില്‍ വിശ്വ –
ചക്രം തിരിച്ചു
വിലസുന്നതാരുവാന്‍ ?

സ്വപ്നങ്ങളാം കൊച്ചു
തന്മാത്രകള്‍ ചേര്‍ത്തു
സ്വച്ഛമീ ജീവിത
താളം രചിച്ചതാര്‍ ?

അപ്പെരും സത്യമേ,
തത്ര പാദങ്ങളില്‍,
വച്ചു തൊഴുന്നെന്റെ
ജീവിത വിസ്മയം !

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top