Flash News

വരുംകാലത്ത് പരിസ്ഥിതിയെ പരിഗണിച്ചേ മുന്നേറാനാകൂ: പത്മശ്രീ ചന്ദ്രദത്തന്‍

February 16, 2018 , ഫൈസല്‍ ബാവ

27973293_10211216208340372_6922360633153025317_nഅബുദാബി: ശാസ്ത്ര സാങ്കേതികതയില്‍ ശാത്രജ്ഞന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് ഇന്ന് ലോകത്തില്‍ ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നതെന്നും, ഇനിയുണ്ടാകുന്ന ഏതൊരു വികസനത്തിലും പരിസ്ഥിതിയെ പരിഗണിക്കുക എന്നത് നിര്‍ബന്ധമാക്കണം എന്നും ഈ ഭരണകാലയളവില്‍ തന്നെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിനു തന്നെ മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുമെന്നും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ മുന്‍ ചെയര്‍മാനും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ പത്മശ്രീ ചന്ദ്രദത്തന്‍ പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ശാസ്ത്രവും ശാസ്ത്രബോധവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എ ഇ യിലെ വിവിധ സ്‌കൂളുകളില്‍ നിന്നും എത്തിയ കുട്ടികളുമായി നടത്തിയ ചോദ്യോത്തരപരിപാടി ശ്രദ്ധേയമായി. കെ എസ്.സി പ്രസിഡന്റ് പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. വിദ്യാഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അശോകന്‍ ആശംസാ പ്രസംഗം നടത്തി. കെ.എസ്.സി ജോയിന്റ് സെക്രട്ടറി അജീബ് പരവൂര്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

27971842_10211219172494474_55396266087063930_n IMG_5369


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top