Flash News

നോളേജ് വേള്‍ഡ് പ്രമോഷന്‍ മീറ്റ്: സ്വാഗത സംഘം രൂപികരിച്ചു

February 17, 2018 , ആസിഫലി ടി.

photoപെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിഅ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തോടെ ആരംഭിക്കുന്ന നോളേജ് വേള്‍ഡ് വഖ്‌ഫ് പ്രൊജക്ടിന്റെ പ്രൊമോഷന്‍ മീറ്റ് മാര്‍ച്ച് ഒമ്പതിന് ഷിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പെരിന്തല്‍മണ്ണ മാള്‍ അസ്‌ലമ്മില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം അല്‍ ജാമിഅ റെക്ടര്‍ ഡോ അബ്ദുസ്സലാം അഹമ്മദ് ഉദ്ഘാടനം ചെയ്തു. എ ഫാറൂഖ് സ്വാഗതവും കെ പി അബൂബക്കര്‍ നന്ദിയും പറഞ്ഞു. സൈതു മാസ്റ്റര്‍, ഫൈസല്‍ കുന്നക്കാവ്, വി പി മനാഫ്, മുഹമ്മദലി മങ്കട, ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗതസംഘ മുഖ്യ രക്ഷാധികാരി ഡോ തയ്യില്‍ അബൂബക്കര്‍, രക്ഷാധികാരികള്‍: ചമയം ബാപ്പു, ഡോ മുഹിയുദ്ധീന്‍, പി എ എം അബ്ദുല്‍ ഖാദര്‍, ചെയര്‍മാന്‍: സി എസ് മുഹമ്മദലി, വൈസ് ചെയര്‍മാന്‍: സി ഉസ്മാന്‍, ജനറല്‍ കണ്‍വീനര്‍: എ ടി ശറഫുദ്ധീന്‍, കണ്‍വീനര്‍മാര്‍: എ ഫാറൂഖ്, കെ അഷറഫലി, ഡോ യഹ്‌യ, വി ഉമ്മര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top