Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

ശുഹൈബ് വധം; ആറ് പേരെ കസ്റ്റഡിയിലെടുത്തു; പ്രതികളെല്ലാം സിപി‌എം അനുഭാവികളെന്ന് പോലീസ്

February 18, 2018

shuhaib-threatകണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഇന്നലെ ആറു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് വിവരം.

കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശവാസികളായ ചിലരാണ് കൊലയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഇവരില്‍ ഒരാള്‍ സിപിഎം ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ ആളുമാണ്.

അതേസമയം കൊലപാതകികളെക്കുറിച്ച് വിവരം ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കും. നാളെ രാവിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാരവും തുടങ്ങുന്നുണ്ട്. പൊലീസ് യഥാര്‍ത്ഥ പ്രതികളെ പിടികൂടുമെന്ന വിശ്വാസം തനിക്കില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ശുഹൈബിന്റെ പിതാവിന്റെ ആവശ്യം.

അതേസമയം പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും അക്രമികളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് തന്നെയാണ് ശുഹൈബിന്റെ കൊലയാളികളും കഴിയുന്നതെന്ന സൂചനയെത്തുടര്‍ന്ന് സിപിഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. റെയ്ഡ് അതീവരഹ്യമായിരുന്നെങ്കിലും വിവരം ചോര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top