Flash News

കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പെണ്‍‌വേഷത്തില്‍

February 18, 2018

unnimukundhanകണ്ണന്‍ താമരക്കുളത്തിന്റെ പുതിയ മലയാള്‍ ചിത്രം ചാണക്യ തന്ത്രത്തില്‍ മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. മലയാള സിനിമയിലെ യുവ പുരുഷന്മാരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാളായ ഉണ്ണി മുകുന്ദന്‍ പെണ്ണായി വന്നാല്‍ എങ്ങനെയിരിക്കും എന്ന കാഴ്ച്ച ചാണക്യ തന്ത്രത്തിന്റെ ഫസ്റ്റ് ടീസറിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ, അച്ചായന്‍സ് , ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ മാസ് ഗെറ്റപ്പ് നമ്മള്‍ കണ്ടുകഴിഞ്ഞു.

മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്.

ആക്ഷനും സസ്‌പെന്‍സും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലര്‍ ആയാണ് ഈ ചിത്രമെന്നാണ് സൂചന. അനൂപ് മേനോന്‍ പ്രധാന വേ,ത്തിലെത്തുന്ന ചിത്രത്തില്‍ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികാ വേഷത്തിലെത്തുന്നത്. മാര്‍ച്ചില്‍ ചിത്രം പുറത്തിറങ്ങും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top