Flash News

സുരേഷ് നായര്‍ ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു

February 18, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_76919151താമ്പാ: പാലാ സ്വദേശിയായ സുരേഷ് നായര്‍ കോളേജ് വിദ്യാഭ്യാസകാലത്ത് കെഎസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ട്രഷറര്‍ കെ എസ് യുവിന്റെ ജില്ലാ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം 1984ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ കമ്മിറ്റി മെമ്പറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ശേഷം 2005 ഫ്‌ലോറിഡയിലെ താമ്പായില്‍ സ്ഥിരതാമസമാക്കി.

ഫൊക്കാനായിലെ പിളര്‍പ്പിനും മുന്‍പ് വളരെക്കാലം ഫൊക്കാനയുടെ സജീവ സാന്നിധ്യമായിരുന്ന സുരേഷ് നായര്‍ മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ യുടെ സ്ഥാപക പ്രസിഡന്റായായും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡാ യുടെ ജോയിന്റ് ട്രഷറര്‍ പ്രസിഡന്റ് ഇലക്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളി അസോസിയേറ്റ് ഓഫ് താമ്പയുടെ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാനായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന സുരേഷ് നായര്‍ ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അ പദവിയുടെ ഉള്ളില്‍ നിന്നുകൊണ്ട് നടത്താവുന്ന എല്ലാ പ്രവര്‍ത്തന പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്നു ഉറപ്പുനല്‍കുന്നു.

മൂന്നു പതിറ്റാണ്ടിലേറെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള സുരേഷ് നായര്‍ അടുത്ത രണ്ടുവര്‍ഷം തന്റെ മുഴുവന്‍ സമയവും ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top