Flash News

രാഹുല്‍ ഗാന്ധിയെ പട്ടിയെന്നു വിളിച്ച് ആക്ഷേപിച്ച് ബിജെപി എം.പി. ബ്രിജ്‌ഭൂഷണ്‍ ശരണ്‍

February 20, 2018

brij-bhushan-sharanഗോണ്ട: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗോണ്ട അസംബ്ലിയില്‍ നിന്നുള്ള എംപിയായ ബ്രിജി ഭൂഷണ്‍ ശരനാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത്.

”പട്ടികള്‍ കുരച്ചുകൊണ്ടിരിക്കും. എന്നാല്‍ ആനകള്‍ അവരുടെ നടത്തം തുടരും. പ്രധാനമന്ത്രി രാജ്യത്തെ സേവിച്ചുകൊണ്ടേയിരിക്കും. കുരയ്‌ക്കേണ്ടവര്‍ക്ക് കുരച്ചുകൊണ്ടിരിക്കാം.”ഭൂഷണ്‍ ശരണ്‍ പറഞ്ഞു.

പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സംരക്ഷണമില്ലാതെ പഞ്ചാബ് ബാങ്കിലെ 22,000 കോടി രൂപയുടെ തട്ടിപ്പ് സാധ്യമാവില്ലെന്നും ഇതെങ്ങിനെ നടന്നുവെന്ന് നരേന്ദ്ര മോദിവ്യക്തമാക്കണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് എംപി അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്.

എല്ലാ അഴിമതികളുടെയും തുടക്കം യുപിഎ ഭരണകാലത്താണ്. എന്നാല്‍ അവ പുറത്തു വന്നത് ഇപ്പോഴാണ്. അതുകൊണ്ട് തങ്ങള്‍ അതില്‍ അന്വേഷണം നടത്തുകയാണെന്നും ഗാന്ധി തലമുറയിലെ ഇളമുറക്കാരന് ഇതില്‍ വിശദീകരണം ചോദിക്കാനുള്ള അവകാശമില്ലെന്നും ഭൂഷണ്‍ ശരണ്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top