Flash News

‘മാണിക്യ മലരായ പൂവി’യെ കോടതി കയറ്റിയതിനെ ചോദ്യം ചെയ്ത് പ്രിയാ വാര്യര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

February 20, 2018

priya_1ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. സിനിമയിലെ ഗാനത്തിന്റെ പേരില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയെ ചോദ്യം ചെയ്താണ് പ്രിയ വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കേസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പ്രിയ ചൂണ്ടിക്കാണിക്കുന്നു. പ്രിയയ്ക്ക് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം മുസ്ലിം വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനയില്‍പ്പെട്ട യുവാക്കള്‍ നല്‍കിയ പരാതിയിലാണ് തെലങ്കാന പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാനം പ്രവാചകനായ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒമര്‍ ലുലുവിന് തെലങ്കാന പൊലീസ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിന് പുറമെ മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലും ഗാനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “‘മാണിക്യ മലരായ പൂവി’യെ കോടതി കയറ്റിയതിനെ ചോദ്യം ചെയ്ത് പ്രിയാ വാര്യര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി”

  1. Muhammad mushtaq says:

    Plz. Send. Your posts in. ENGLISH

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top