Flash News

ജില്ലാതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അമൃത വിദ്യാര്‍ഥിയ്ക്ക് സ്വര്‍ണ്ണം

February 20, 2018

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വെച്ച് നടന്ന കൊല്ലം ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ 70 കി ഗ്രാം വിഭാഗത്തില്‍ വിവേക് വാവച്ചന്‍ സ്വര്‍ണ്ണ മെഡല്‍ നേടി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് 2-ാം വര്‍ഷ കം‌പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് വിദ്യാര്‍ഥിയാണ് വിവേക്.

പ്രസ്തുത വിജയത്തോടെ 25-ാം തീയതി കൊച്ചിയില്‍ നടക്കുന്ന മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്തെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ വിവേക് വാവച്ചന്‍ യോഗ്യത നേടിയിരിക്കുകയാണ്.

vivek

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top