Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കേരളത്തിലെ അന്ധ വിദ്യാര്‍ഥികള്‍ക്കു സഹായവുമായി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല

February 21, 2018 , ജീമോന്‍ റാന്നി

Untitledഹൂസ്റ്റണ്‍: കേരളത്തിലെ കണ്ണില്ലാത്ത കണ്മണികള്‍ക്കു ഹൂസ്റ്റണിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സംഘടന സൗജന്യമായി “വോക്കിംഗ് സ്റ്റാഫ്” (ഊന്നുവടി) നല്‍കുന്നതിന് തീരുമാനിച്ചു. നവംബര്‍ മാസത്തോടെ വടികള്‍ നാട്ടിലെത്തിക്കാനാണ് ആഗ്രഹിക്കുന്നത്. ഉപയോഗിക്കുമ്പോള്‍ നിവര്‍ത്താനും അല്ലാത്തപ്പോള്‍ മടക്കി സൂക്ഷിക്കാനും സാധിക്കുന്ന അലോയ് നിര്‍മിതവും ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ വടികളാണ് നല്‍കാന്‍ ആഗ്രഹിക്കുന്നത്.

തിരുവല്ലയ്ക്ക് സമീപമുള്ള ഒരു സ്‌കൂളിലെ എല്ലാ അന്ധ വിദ്യാര്‍ഥികള്‍ക്കും ‘വോക്കിംഗ് സ്റ്റാഫ്’ ഹൂസ്റ്റണിലെ പ്രമുഖ മലയാളി റിയല്‍റ്ററും തിരുവല്ല സ്വദേശിയുമായ ജോര്‍ജ്‌ എബ്രഹാമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഓരോ വടിക്കും ഇരുപതു ഡോളര്‍ വീതം ചെലവ് കണക്കാക്കുന്നു. വമ്പിച്ച പൊതുജന സഹകരണം ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രതീക്ഷിക്കുന്നു.

ഈ സദുദ്യമത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് ഈശോ ജേക്കബുമായി ബന്ധപ്പെടുക. 832-771-7646 cell or easojacob.leader@gmail.com.

തിരുവല്ലയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ഏരിയയില്‍ എത്തി താമസമാക്കിയിരിക്കുന്ന എല്ലാവരും ഈ സംഘടനയില്‍ അംഗങ്ങളാകുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ലൈഫ് മെമ്പര്‍ഷിപ്പ് അമ്പതു ഡോളര്‍ മാത്രമേയുള്ളു. ഏപ്രില്‍ ഇരുപത്തെട്ടാം തീയതി മിസോറി സിറ്റിയിലെ കിറ്റി ഹാളോ പാര്‍ക്കില്‍ പിക്നിക് നടത്തുന്നതിനും സ്റ്റാഫോര്‍ഡ് റോയല്‍ ട്രാവല്‍സ് ഓഫീസില്‍ ചേര്‍ന്ന കമ്മിറ്റി മീറ്റിംഗ് തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: തോമസ് ഐപ്പ് 713 779 3300, ഉമ്മന്‍ തോമസ് 281 467 5642, റോബിൻ ഫിലിപ്പ് 713 667 3112, എം.ടി. മത്തായി 713 816 6947.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top