Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

വാക്‌സിനേഷന്‍ എടുക്കാതെ ചെന്നാല്‍.. ക്ലാസില്‍ കേറ്റൂല…

February 21, 2018 , .

KozhikodeCITYGCL2JDUVE3jpgjpgതിരുവനന്തപുരം: കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് സമര്‍ത്ഥിക്കുന്ന രേഖ ഹാജരാക്കാതെ സ്‌കൂളില്‍ പ്രവേശനം നല്‍കില്ലെന്ന് സര്‍ക്കാരിന്റെ പുതിയ ആരോഗ്യ നയം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചെന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികളെല്ലാം ഈ രേഖ ഹാജരാക്കണം. പലയിടങ്ങളിലും വാക്‌സിനേഷന്‍ വിരുദ്ധ ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. ഇവയെ പരാജയപ്പെടുത്താന്‍ കൂടിയാണ് ഈ നടപടി. കരട് ആരോഗ്യ നയം മന്ത്രിസഭ അംഗീകരിച്ചു.

ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കാനും പുതിയ ആരോഗ്യ നയത്തില്‍ ശുപാര്‍ശയുണ്ട്. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടു വകുപ്പുകളാണ് വിഭജിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കി നിയമനങ്ങള്‍ക്ക് മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും ആരോഗ്യ നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

നിലവിലെ രണ്ടു ഡയറക്ടറേറ്റുകള്‍ക്ക് പകരം പബ്ലിക് ഹെല്‍ത്ത്, ക്ലിനിക്കല്‍ സര്‍വീസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ മൂന്നു ഡയറക്ടറേറ്റുകള്‍ ഉണ്ടാകും. റഫറല്‍ സംവിധാനം കര്‍ശനമാക്കും. സ്വകാര്യ ആസ്പത്രികളില്‍ ഉള്‍പ്പെടെ മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം.

ദേശീയ സംസ്ഥാന പാതയില്‍ 10 കിലോമീറ്റര്‍ ഇടവിട്ടു പൊതു സ്വകാര്യ സഹകരണ മേഖലകളുടെ സഹായത്തോടെ പ്രാഥമിക അപകട പരിചരണ കേന്ദ്രങ്ങള്‍ ഉറപ്പാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വൈകീട്ട് ആറുവരെയാക്കും. ആരോഗ്യ രംഗത്ത് കനത്ത കച്ചവടവത്കരണം കടന്നുവരുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണം. മന്ത്രിസഭ അംഗീകരിച്ച കരടില്‍ വിദഗ്ധ പരിശോധന കൂടി നടത്തി പ്രാബല്യത്തില്‍ വരുത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top