Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

അടുത്ത പ്രാവശ്യം വിദേശത്തു പോയി തിരിച്ചു വരുമ്പോള്‍ മറ്റേ മോദിയെ കൊണ്ടുവരണമെന്ന് നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി

February 21, 2018 , .

TH21KRARAHULന്യൂഡല്‍ഹി: അടുത്ത വിദേശ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെയും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധി. ”ജനങ്ങളുടെ 22,000 കോടി രൂപയുമായി കടന്നുകളഞ്ഞ നീരവ് മോദി എവിടെയാണെന്ന് താങ്കള്‍ അറിയണം. എന്നിട്ട് അദ്ദേഹത്തെ ആ കാശുമായി തിരിച്ചുകൊണ്ടുവരണം.” രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മേഘാലയിലെ ഗാരോ കുന്നുകളിലെ ജില്ലകളില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

”രാജ്യത്തെ ജനങ്ങളുടെ പേരില്‍ ഞാന്‍ അപേക്ഷിക്കുകയാണ്. അടുത്ത തവണ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മറ്റേ മോദിയെ കൂടി കൊണ്ടുവരണം. ഞങ്ങളെല്ലാവരും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശുമായാണ് അദ്ദേഹം കടന്നു കളഞ്ഞത്.

സ്വപ്‌നങ്ങള്‍ നിര്‍മ്മിക്കുന്നതാണെന്ന് പറഞ്ഞ് നീരവ് മോദി വജ്രങ്ങള്‍ വിറ്റു. എന്നാല്‍ അദ്ദേഹം നിരവധി പേര്‍ക്ക് സ്വപ്‌നങ്ങള്‍ വിറ്റു. ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുമായി മുങ്ങിയപ്പോള്‍ സന്തോഷത്തോടെ കിടന്നുറങ്ങിയ സര്‍ക്കാരിന് പോലും സ്വപ്‌നങ്ങള്‍ വിറ്റു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേറൊരു മോദിയും രാജ്യത്തെ ജനങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ വിറ്റു. അച്ചെ ദിന്‍ എന്ന സ്വപ്നം, എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ എന്ന സ്വപ്‌നം, 2 കോടി ജോലി എന്ന സ്വപ്‌നം അങ്ങിനെയങ്ങിനെ….” രാഹുല്‍ ഗാന്ധി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top