Flash News

ഗോദ്സെയെ പ്രകീര്‍ത്തിച്ച് ബനാറസ് ഹിന്ദു സര്‍‌വ്വകലാശാലയില്‍ അരങ്ങേറിയ നാടകത്തില്‍ ഗാന്ധിജിയെ അപമാനിച്ചതായി പരാതി

February 22, 2018 , .

banarus-hindu-universityന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെയെ നായകനാക്കിയ നാടകം അരങ്ങിലെത്തിച്ച സംഭവത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തിലായി. സര്‍വകലാശാല സംഘടിപ്പിച്ച സംസ്‌കൃതി ത്രിദിന ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്. ‘ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്ന നാടകത്തിന്റെ വീഡിയോ വൈറലായതോടെ പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച നാടകത്തില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും രാഷ്ട്രത്തെയും നാടകം അപമാനിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. നാടകത്തില്‍ ഗോഡ്‌സെയുടെ കഥാപാത്രം പറയുന്ന പല സംഭാഷണങ്ങള്‍ക്കും മികച്ച പ്രതികരണമാണ് കാണികളില്‍ നിന്നുയര്‍ന്നത്. ഇത് അപകടകരമായ സൂചനയാണെന്നും പരാതി ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് അഭിമാനമാണ്. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല, അതുകൊണ്ട് ഗാന്ധിയെ പറഞ്ഞുവിടാന്‍ ഞാന്‍ തീരുമാനിച്ചു.’ ഗോഡ്‌സെയുടെ കഥാപാത്രം ഈ വാചകം പറയുമ്പോള്‍ സദസ് നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top