Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കണക്ടിക്കട്ടില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 3,4 തീയതികളില്‍

February 22, 2018 , ഷോളി കുമ്പിളുവേലി

കണക്ടിക്കട്ട്: നോര്‍വാക്ക് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍, ക്യൂന്‍ മേരി മിനിസ്ട്രി നയിക്കുന്ന നോമ്പുകാല ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 3, 4 (ശനി, ഞായര്‍) തീയതികളില്‍ ഗ്രീന്‍വിച്ചിലുള്ള സെന്റ് പോള്‍ റോമന്‍ കാത്തലിക് ദേവാലയത്തില്‍ വച്ച് നടത്തുന്നു. പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍, ബ്രദര്‍ ഡോമിനിക് പി.ഡി. എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. അനുഗ്രഹീത ഗായകന്‍ ബ്രദര്‍ വി.ഡി.രാജു ഗാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നതാണ്.

ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 7.30 വരെയും, ഞായറാഴ്ച ഉച്ചക്ക് 12 മണി മുതല്‍ രാത്രി 7.30 വരെയും ആണ് ധ്യാനത്തിന്റെ സമയം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

നോമ്പുകാല ധ്യാനത്തില്‍ പങ്കുചേര്‍ന്ന്, ആത്മ ശുദ്ധിയോടുകൂടു ഉയര്‍പ്പു തിരുന്നാളിന് ഒരുങ്ങുവാന്‍ മിഷന്‍ ഡയറക്ടര്‍ റവ.ഫാ.ജയിംസ് വട്ടക്കുന്നേല്‍ എല്ലാ വിശ്വാസികളേയും കണക്ടിക്കട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി ഗ്രിഗറി 201 921 5137, ബോബി ജോര്‍ജ് 516 244 8910, വില്‍സന്‍ പൊട്ടക്കല്‍ 203 216 4859.

Venue: St.Paul Roman Catholic Church,
84 Sherwood Ave,
Greenwich, CT.06831

LOURDES MATHA SY-RO MALABAR CATHOLIC CHURCH1.indd

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top