Flash News
ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****    വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു   ****    ഫ്‌ളോറന്‍സ് ദുരന്ത ബാധിതര്‍ക്ക് ഭക്ഷണ പാക്കറ്റുകളുമായി പ്രസിഡന്റ് ട്രം‌പ്   ****    രണ്ട് വയസ്സുള്ള കുട്ടി വീടിന് പുറത്ത് – അകത്ത് മദ്യലഹരിയിലായിരുന്ന മാതാവ് അറസ്റ്റില്‍   ****   

ആഴക്കടലിലൊരു കൊലയാളി തടാകം

February 22, 2018

lake1കടലിനടിയിലെ കൊലയാളി തടാകം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങളിലാണ് നീന്തിയെത്തുന്ന ഏത് ജീവിക്കും മരണം സമ്മാനിക്കുന്ന ജക്കൂസി ഓഫ് ഡെസ്‌പെയര്‍ എന്ന തടാകം സ്ഥിതി ചെയ്യുന്നത്. നൂറടി വീതിയിലും പന്ത്രണ്ട് അടി ആഴവുമുള്ള ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മല്‍സ്യങ്ങളും, ഞണ്ടുകളും എന്നില്ല മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഈ തടാകത്തിനകത്ത് പ്രവേശിച്ചാല്‍ നിമിഷങ്ങള്‍ക്കകം മരണം ഉറപ്പാണ്. അറിഞ്ഞോ അറിയാതെയോ ഇതിനുള്ളില്‍ പ്രവേശിച്ച ജീവികളുടെ മൃകദേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ തടാകമാകെ.

2014 ല്‍ ഈ തടാകത്തിനുള്ളില്‍ റിമോട്ട് കണ്‍ട്രോളില്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ചില വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം ഗവേഷകരാണ് ഈ തടാകത്തിന്റെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിച്ചത്.

അപകടകരമായ അളവിലുള്ള ഉപ്പിന്റെ സാന്നിധ്യമാണ് ഈ തടാകം ഇത്ര അധികം ഭീകരനാവുന്നതിന് പിന്നില്‍. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാള്‍ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പിന്റെ സാന്നിധ്യം. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റിനുമുള്ള കടലിലെ ആവാസ വ്യവസ്ഥയേക്കാള്‍ തികച്ചും വേറിട്ടതാണ് ഈ കൊലയാളി തടാകത്തിലേത്. ജീവനോടെ അവിടെ കാര്യമായൊന്നിനെയും കാണാനാകില്ല. എന്നാലും ഈ തടാകത്തില്‍ ജീവിക്കുന്ന ചില ജീവികള്‍ ഉണ്ട്. കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ് ഇവിടെയുള്ളത്. ഉയര്‍ന്ന തോതിലുള്ള ലവണാംശത്തേക്കാള്‍ അപകടകരമാണ് ഈ സൂക്ഷ ജീവികള്‍ പുറത്ത് വിടുന്ന മീഥെയ്‌നും ഹൈഡ്രജന്‍ സള്‍ഫൈഡും.

lake lake2 lake3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top