Flash News

അസമിലെ ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ വര്‍ധനയെക്കുറിച്ച് സൈനിക മേധാവി നടത്തിയ പരാമര്‍ശം വിവാദമായി

February 22, 2018

bipin-rawath

ന്യൂഡല്‍ഹി: അസമില്‍ മുസ്ലിംകള്‍ വര്‍ധിക്കുന്നുവെന്ന സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന വിവാദമാകുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന സെമിനാറിലാണു സൈനിക മേധാവിയുടെ വിവാദ പരാമര്‍ശം. മേഖലയില്‍ പുതിയതായി വരുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും റാവത്ത് പ്രസ്താവന നടത്തി. അതേസമയം, റാവത്തിന്റെ പരാമര്‍ശം ‘രാഷ്ട്രീയമായോ, മതപരമായ ഉള്ളതല്ലെന്ന്’ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. സംയോജിപ്പിക്കലിനെയും വികസനത്തെക്കുറിച്ചും’ അദ്ദേഹം പറഞ്ഞുപോയെന്നേയുള്ളെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അസമിലെ വിവിധ ജില്ലകളില്‍ മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നതിനെക്കുറിച്ചും ബദ്രുദ്ദീന്‍ അജ്മല്‍ എന്നയാള്‍ നയിക്കുന്ന ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ചുമാണു റാവത്ത് പരാമര്‍ശം നടത്തിയത്.

ബിജെപി വര്‍ഷങ്ങളെടുത്തു വളര്‍ന്നതിനെക്കാള്‍ വേഗത്തിലാണ് എഐയുഡിഎഫ് എന്ന പാര്‍ട്ടിയുടെ വളര്‍ച്ച. 2005 ല്‍ രൂപീകരിക്കപ്പെട്ട എഐയുഡിഎഫിന് പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങളും അസം നിയമസഭയില്‍ 13 അംഗങ്ങളുമുണ്ട്. 1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടു സീറ്റേ ലഭിച്ചിരുന്നുള്ളൂ. റാവത്ത് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകള്‍ അസമില്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് റാവത്ത് വ്യക്തമാക്കി. മേഖലയിലെ ജനസംഖ്യാ തന്ത്രത്തെ ഇനി മാറ്റാനാകുമെന്നു തോന്നുന്നില്ല. ആദ്യം അഞ്ച് ജില്ലയായിരുന്നു, പിന്നീട് എട്ടായി, ഒന്‍പതായി. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇതുതന്നെയാണ് അവസ്ഥ . ബംഗ്ലദേശില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ ഭാഗമാണ്. ഈ മേഖല കയ്യടക്കാനാണ് അവരുടെ ശ്രമം. ബംഗ്ലദേശില്‍നിന്നുള്ളവരുടെ കടന്നുവരവ് പരിശോധിക്കാന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്റര്‍ തയാറാക്കുന്നുണ്ട്. മേഖലയുടെ വികസനം ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണു കേന്ദ്രം എടുക്കുന്നത്. അതില്‍ നിരവധിക്കാര്യങ്ങളും ഉള്‍പ്പെടുന്നു. മേഖലയിലെ ജനങ്ങളെ ‘സംയോജിപ്പിക്കാനുള്ള’ നടപടിക്രമങ്ങള്‍ നടക്കുകയാണ്. ഇതിനുശേഷം പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top