Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

സിപിഐ‌എം പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു

February 22, 2018

police-4

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ സിപിഐഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു. പ്രതിയെ വീണ്ടും പിടിക്കാന്‍ ചെന്ന പോലീസുകാരെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സംഘര്‍ഷത്തില്‍ രണ്ട് എസ്ഐ മാര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

മഫ്തിയിലുണ്ടായിരുന്ന ട്രാഫിക് എസ്.ഐ ബാബുരാജിനെ ഒരു തര്‍ക്കത്തിനിടെ തൊഴിലാളികള്‍ ആദ്യം മര്‍ദ്ദിച്ചു. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് പുതിയ സ്റ്റാന്‍ഡിലെത്തി റിയാസ് എന്ന സിഐടിയു നേതാവിനോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് കസബ എസ്ഐ പ്രകാശനും മറ്റു മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ പോലീസുകാരെ മര്‍ദ്ദിച്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top