Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പിലുടെ ഷെയര്‍ ചെയ്ത അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു

February 22, 2018

whatsapp

കനൗജ്: വാട്സ് ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം സിബിഐ പിടിയിലായി. ഉത്തര്‍പ്രദേശിലെ കനൗജിലാണ് അഞ്ചംഗ സംഘം പിടിയിലായത്. കിഡ്സ് ട്രിപ്പിള്‍ എക്സ് എന്ന പേരിലാണ് ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്.

ഗ്രൂപ്പിന്റെ അഡ്മിനുകളാണ് പിടിയിലായ അഞ്ചു പേരും. നിഖില്‍ വര്‍മ എന്ന 20 വയസുകാരനാണ് സംഘത്തിലെ പ്രധാനി. കൊമേഴ്സ് ബിരുദ ധാരിയാണ് ഇയാള്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന പരാതിയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ നിരവധി ഹാര്‍ഡ് ഡിസ്‌ക്കുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിരുന്നു.

പിടിയിലായ അഞ്ചംഗ സംഘം പ്രവര്‍ത്തിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചൈന, ബ്രസീല്‍, യു.എസ് എന്നിവിടങ്ങളിലുള്ളവരടക്കം 119 പേര്‍ അംഗങ്ങളാണ്. ഇവരെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top