Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

പൊതുമാപ്പും നാലു ദിവസത്തെ അവധിയും; കുവൈറ്റ് എയര്‍പോര്‍ട്ടില്‍ തിരക്ക് വര്‍ദ്ധിച്ചു

February 22, 2018

Kuwait

പൊതുമാപ്പിനൊപ്പം നാല് ദിവസത്തെ പൊതു അവധി ദിനങ്ങള്‍ കൂടി എത്തിയതോടെ കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ തിരക്ക്. യാത്രക്കൊരുങ്ങുന്നവര്‍ വിമാനം പുറപ്പെടുന്നതിന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെണമെന്നാണ് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ നിര്‍ദേശം. യാത്രക്കാരുടെ ആധിക്യം കാരണം സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

പൊതുമാപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ഇതോടൊപ്പം ദേശീയദിന അവധി കൂടി ആയതോടെ ബുധനാഴ്ച മുതല്‍ എമിഗ്രെഷന്‍ ചെക് ഇന്‍ കൗണ്ടറുകളില്‍ യാത്രക്കാരുടെ നീണ്ട നിരയാണ്. യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ചെക് ഇന്‍ കൗണ്ടറുകള്‍ നേരത്തെ അടക്കുമെന്നും ബാഗേജ് ചെക്കിങ്, എമിഗ്രേഷന്‍ ക്ലിയറന്‍സ്, ദേഹ പരിശോധന എന്നിവ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിനു നാല് മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തണമെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദേശിച്ചു.

ദേശീയ വിമോചന ദിനങ്ങള്‍ക്കൊപ്പം രണ്ടു ദിവസത്തെ വാരാന്ത അവധി കൂടി വരുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലുദിവസം രാജ്യത്തു പൊതു അവധിയാണ് ഇതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കനുഭവപ്പെടുമെന്നാണ് കരുതപ്പെടുന്നത്. സീസണ്‍ കണക്കിലെടുത്ത്? വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായും അധിക വിമാനസര്‍വീസുകള്‍ ഷെഡ്യൂള്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top