Flash News
കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****    ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****   

ഷുഹൈബ് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി; പോലീസിന്റെ പണി പാര്‍ട്ടി എടുക്കേണ്ടെന്ന്

February 22, 2018

kodiyeri-1

തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. തൃശ്ശൂരില്‍ നടക്കുന്ന സി.പി.ഐഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പങ്കിനെ വീണ്ടും തള്ളിപ്പറഞ്ഞ് കോടിയേരി രംഗത്തെത്തിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. സംഭവം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാന സമ്മേളന വേദിയില്‍ തന്നെ കൊലപാതകത്തെ തള്ളിപ്പറഞ്ഞ് സംസ്ഥാന സെക്രട്ടറിയെത്തിയത്.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലുമാക്കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സമ്മേളന വേദിയില്‍ കൊലപാതകത്തെ തള്ളിക്കൊണ്ട് സംസ്ഥാന സെക്രട്ടറിയെത്തിയത്.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് അവര്‍ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് ജില്ലാ സെക്രട്ടറി പി.ജയരാനും എത്തിയിരുന്നു. പാര്‍ട്ടി അന്വേഷിക്കുമെന്ന് ജയരാജന്‍ പറഞ്ഞപ്പോള്‍ പോലീസിന്റെ പണി പാര്‍ട്ടിയെടുക്കേണ്ട എന്നായിരുന്നു കോടിയേരിയുടെ മറുപടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top